കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഡീസലില്‍ വെള്ളവും ചെളിയും
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് ടാങ്കറില്‍ കൊണ്ടുവന്ന ഡീസലില്‍ വെള്ളത്തിന്റെയും ചെളിയുടെയും അംശം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കൊച്ചി ഐഒസിയില്‍ നിന്നും ടാങ്കറിലെത്തിച്ച ഡീസലിലാണ് വെള്ളവും ചെളിയും കണ്ടെത്തിയത്.
ജീവനക്കാര്‍ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തേത്തുടര്‍ന്ന് ഡീസല്‍ ഇറക്കാതെ ടാങ്കര്‍ മടക്കി അയക്കാനുള്ള നീക്കത്തിലാണ് ഡിപ്പോ അധികൃതര്‍.
https://www.facebook.com/Malayalivartha