ദിലീപിനെ പിന്തുണച്ച് സെബാസ്റ്റിന്‍ പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് അനകൂലമായി വന്‍ പ്രചാരണമാണ് നടക്കുന്നത്. ഫാന്‍സിനെ കൂടാതെ സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സിനിമാ നടന് വേണ്ടി വാദം ഉയര്‍ത്തുന്നു. സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ള പ്രമുഖരുടെ നിലപാട് ദിലീപിനൊപ്പമാണ് എന്നതാണ് ഞെട്ടിക്കുന്നത്. ഇതിനെതിരെ ആക്രമണത്തിന് ഇരയായ നടിയുടെ സഹോദരന്‍ രംഗത്ത്. റിമാന്റില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സെബാസ്റ്റിന്‍ പോള്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് നടിയുടെ സഹോദരൻ ഫെയിസ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്.
സൗത്ത് ലൈവില്‍ എഴുതിയ ലേഖനത്തില്‍ ആണ് സെബാസ്റ്റിയന്‍ പോള്‍ ദിലീപിന് വേണ്ടി ശക്തിയുക്തം വാദിച്ചത്. അബ്ദുള്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേധത്തെ ആണ് സെബാസ്റ്റ്യന്‍ പോള്‍ ദിലീപിന്റെ അവസ്ഥയോട് താരതമ്യം ചെയ്യുന്നത്.സഹാനുഭൂതി കുറ്റകരമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം എന്ന തലക്കെട്ടിലാണ് സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം മദനിക്ക് വേണ്ടി സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ഉണ്ടായി ദിലീപിന് വേണ്ടി സംഘടനയുണ്ടാക്കുന്നില്ല, എന്നാല്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പം താന്‍ ചേരുന്നു എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. ദിലീപിനെ ജയിലില്‍ ചെന്ന് കണ്ട് സന്ദര്‍ശിച്ച ജയറാമിനേയും ഗണേഷ്‌കുമാറിനേയും പ്രശംസിക്കുന്നും ഉണ്ട് സെബാസ്റ്റ്യന്‍ പോള്‍.
ആക്രമണത്തിന് ഇരയായ നടിയുടെ സഹോദരന്റെ ഫെയിസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
'മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ ...
അങ്ങയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ചുകൊണ്ട് , താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു'. സെബാസ്റ്റ്യന്‍ പോളിന്റെയും ശ്രീനിവാസന്റെയും നിലപാടിനെതിരെ സംവിധായകന്‍ ആഷിക് അബു രംഗത്ത് വന്നിരുന്നു. ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നെന്നും പക്ഷേ പോലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചുവെന്നും ആഷിക് അബു പറഞ്ഞു. പോലീസിനെയും കോടതിയെയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്യമുള്ള നാട്ടില്‍ സെബാസ്റ്റിന്‍ പോള്‍ നിഷാമിന് വേണ്ടി സംസാരിക്കണമെന്നും ആഷിക് അബു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha