ആക്രമിക്കപ്പെട്ട നടിക്ക് വൈകിയെത്തിയ ഓണക്കോടി; പരാതിയില്‍ ഉറച്ചുനില്‍ക്കുന്നത് സ്ത്രീ സമൂഹത്തിന് പ്രചോദനമെന്ന് സാറാ ജോസഫ്
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് വൈകിയാണെങ്കിലും ഓണക്കോടിയുമായി വനിതാ സംഘടന. തിങ്കളാഴ്ച വൈകിട്ടോടെയാണ് വിങ്സ് സംഘടനയിലെ 25 പേരോളം വരുന്ന പ്രവര്‍ത്തകര്‍ നടിയുടെ വീട് സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രൊഫ.സാറാ ജോസഫ് നടിക്ക് ഓണക്കോടി കൈമാറി. ആക്രമിക്കപ്പെട്ട സംഭവം തുറന്ന് പറയുകയും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും പരാതിയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത് സ്ത്രീ സമൂഹത്തിന് പ്രചോദനം നല്‍കുന്നതാണെന്ന് സാറാ ജോസഫ് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാ മേഖലയിലെ പ്രമുഖര്‍ ഓണനാളുകളില്‍ ആലുവ സബ് ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നടന്‍ ജയറാം ദിലീപിന് ഓണക്കോടിയും സമ്മാനിച്ചിരുന്നു. ഇതിനെതിരെ സിനിമയിലെ വനിതകള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. നടനെ സന്ദര്‍ശിക്കാന്‍ സിനിമാ ലോകം തിരക്ക് കൂട്ടുമ്പോൾ ആക്രമിക്കപ്പെട്ട നടിക്ക് ഓണക്കോടി നല്‍കാനോ അവരെ സന്ദര്‍ശിക്കാനോ ആരും എത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha