ഓണം ബംപര്‍ ആയ പത്ത് കോടിയില്‍ കണ്ണുംനട്ട് 70 ലക്ഷത്തോളം പേര്‍: ബമ്പറടിച്ചത് സര്‍ക്കാരിന്!
ഓണം ബംപര്‍ ശരിക്കും ഭാഗ്യം കൊണ്ടുവന്നത് സര്‍ക്കാരിനാണ്.ഒരു ദിവസം ഒരു ലക്ഷം ഓണംബംപര്‍ ടിക്കട്ടാണ് വിറ്റഴിയുന്നത്.
ഇതിനോടകം ടിക്കറ്റ് വില്‍പന 108 കോടി രൂപ കടന്നു. 11 തീയതി ഉച്ച വരെയുള്ള കണക്ക് പ്രകാരം 43,46,000 ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റിന്റെ വില. എന്നാലും കിട്ടിയേക്കാവുന്ന പത്ത് കോടിയിലാണ് എല്ലാവരും ലക്ഷ്യമിടുന്നത്. ഓണം ബംപര്‍ അടിക്കാനിരിക്കുന്ന ഭാഗ്യവാനെ തേടിയെത്തുക പത്ത് കോടി രൂപയുടെ സമ്മാന തുകയാണ്.
ആദ്യം 48 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്ക്കായി അച്ചടിച്ചത്. ഇത് ഉടനെ വിറ്റ് തീരുമെന്നതിനാല്‍ 12 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാന്‍ തുടങ്ങി. പരാമവധി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതിയാണുള്ളത്. എട്ട് ദിവസം കൂടിയാണ് വില്‍പനയ്ക്കുള്ളത്. 70 ലക്ഷം ടിക്കറ്റ് വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.
https://www.facebook.com/Malayalivartha