പാര്‍ട്ടി അധ്യക്ഷ സ്ഥാനം എതിര്‍ത്ത രമേശിന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറിപ്പിക്കാന്‍ എ ഗ്രൂപ്പ്: കലാപം രൂക്ഷം
കെ. മുരളീധരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും കോണ്‍ഗ്രസിന്റെ അമരത്തെക്കാന്‍ ശ്രമം തുടങ്ങി. ഉമ്മന്‍ ചാണ്ടി നേരിട്ട് രംഗത്തെത്തിയിട്ടില്ലെങ്കിലും കെ.പി.സി സി അധ്യക്ഷനാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. രാഹുല്‍ ഉടന്‍ കേരളത്തില്‍ എത്തുമ്പോള്‍ ഹസനെ മാറ്റി ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷനാക്കാനാണ് നീക്കം.
ഉമ്മന്‍ ചാണ്ടി കെ പി സി സി പ്രസിഡന്റാകുന്നതിനെ ചെന്നിത്തല എതിര്‍ത്തിരുന്നു. ഇതിനെതിരെ അദ്ദേഹം സോണിയയെയും രാഹുലിനെയും കണ്ടതിന് പിന്നാലെയാണ് എ.എ അസീസിന്റെ പ്രസ്താവന വന്നത്. അസീസിന്റ സംസാരം കേട്ടാല്‍ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അദ്ദേഹം കടയ്ക്കലാണ് തോണ്ടിയത്. ഹസനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അസീസ് വെറുതെ ഒന്നും പറയില്ല. വെറും വായില്‍ സംസാരിക്കുന്നയാളുമല്ല. വളരെ പെട്ടെന്ന് അദ്ദേഹം പറഞ്ഞത് വെറുതെയല്ല.
അസീസിന് പിന്നാലെ കെ മുരളീധരനും രംഗത്തെത്തി. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി സര്‍വതാ യോഗ്യനാണെന്നാണ് മുരളി പറഞ്ഞത്. അത് വിവാദമാവുകയും മുരളിയെ ഒതുക്കാന്‍ ചെന്നിത്തല തീരുമാനിക്കുകയും ചെയ്തു. മുരളീധരന്‍ കഴിഞ്ഞ കുറെ നാളുകളായി ഉമ്മന്‍ ചാണ്ടി പക്ഷത്താണ്. കെ. കരുണാകരനെ പിന്നില്‍ നിന്നും കുത്തിയത് രമേശാണെന്ന് മുരളി കരുതുന്നു. ഒരേ ജാതിയിലും മതത്തിലും പെട്ട രണ്ടു പേര്‍ ഒരേ ഗ്രൂപ്പില്‍ നിന്നിട്ട് ഫലമില്ലെന്നും മുരളിക്കറിയാം. അതും ഒരു കാരണമാണ്.
എ.കെ.ആന്റണിയുടെ പൂര്‍ണ്ണ പിന്തുണ മുരളിക്കുണ്ട്. നേരത്തെ കെ.പി.സി സി അധ്യക്ഷനായിരിക്കുമ്പോള്‍ ആന്റണി മുഖ്യമന്ത്രിയായിരുന്നു. ആന്റണിയും മുരളിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. കരുണാകരന്‍ ഇടപെട്ടാണ് അത് തകര്‍ത്തത്. അക്കാര്യം ആന്റണിക്കറിയാം. അതാണ് അവര്‍ തമ്മിലുള്ള അണ്ടര്‍സ്റ്റാന്റിംഗ് .
ഉമ്മന്‍ ചാണ്ടി കെ പി സി സി അധ്യക്ഷനായാല്‍ തനിക്ക് പ്രസക്തിയില്ലാതാകുമെന്ന് രമേശ് വിശ്വസിക്കുന്നു. അതിനാലാണ് അദ്ദേഹത്തെ എതിര്‍ക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ചെന്നിത്തല ചരടുവലി തുടങ്ങിയിട്ടുണ്ട്. ഹസനെ പ്രസിഡന്റാക്കുന്നതിനെയും രമേശ് എതിര്‍ത്തിരുന്നു. രമേശിനൊപ്പമുളള വി ഡി സതീശനും സംഘത്തിനും ചെന്നിത്തലയോട് ഒരു ആത്മാര്‍ത്ഥതയുമില്ല. രമേശിന്റെ കാലം അസ്തമിച്ചാല്‍ മാത്രമേ തനിക്ക് ഭാവിയുള്ളുവെന്ന് സതീശനറിയാം.
രമേശിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെ തന്നെ ലക്ഷ്യമിടാനാണ് എ ഗ്രൂപ്പിന്റെ നീക്കം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ ഉമ്മന്‍ ചാണ്ടിക്കെതിരായ നീക്കങ്ങളില്‍ നിന്നും രമേശ് പിന്‍മാറുകയുള്ളുവെന്ന് എ ഗ്രൂപ്പ് കരുതുന്നു.
ഉമ്മന്‍ ചാണ്ടി ഒരിക്കലും പ്രതിപക്ഷ നേതാവാകില്ല. അതിന് അദ്ദേഹത്തിന് താത്പര്യവുമില്ല. പകരം കെ പി സി സി സ്ഥാനമാണ് ലക്ഷ്യം. അതിനുള്ള കരുക്കളാണ് ഇപ്പോള്‍ നീക്കുന്നത്.
https://www.facebook.com/Malayalivartha