അധ്യാപികമാര്‍ കാലന്മാരായി; ആറാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി. ഉപ്പള മണിമുണ്ടയിലാണ് സംഭവം. അബ്ദുല്‍ ഖാദര്‍ മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ ആയിഷ മെഹ്‌നാസ് (11) ആണ് കൊല്ലപ്പെട്ടത്. അഞ്ചു ദിവസം മുമ്പാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്.
സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ ഉത്തരക്കടലാസില്‍ ചോദ്യം എഴുതി വെച്ചതിനാണ് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് മറ്റു കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായ മര്‍ദിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ വീണ്ടും മര്‍ദിച്ചുവെന്നും സഹപാഠികള്‍ പറയുന്നു.
ബഹളം കേട്ട് എത്തിയ മറ്റു അധ്യാപികമാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha