ഗണേഷ്-ജോര്‍ജ് പ്രശ്നം യു.ഡി.എഫ് യോഗത്തിലേക്ക്: ;ചര്‍ച്ച ചെയ്യുമെന്ന് തങ്കച്ചന്
വനം വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ചീഫ് വിപ്പ് പി.സി ജോര്ജ്ര്ജ് നടത്തിയ വെളിപ്പെടുത്തല്‍ യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകും. പി.സി ജോര്‍ജിനെതിരെയുള്ള ഗണേഷ് കുമാറിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ,അത് യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും കണ്‍വീനര്‍ പി.പി.തങ്കച്ചന് വ്യക്തമാക്കി. തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതിന്റെ പേരില്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവ് ഒരു മന്ത്രിയെ വീട്ടില്‍ കയറി വന്ന് മര്‍ദ്ദിച്ചു എന്ന് കഴിഞ്ഞ ദിവസം ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ പി.സി.ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണ വിധേയനായ മന്ത്രി ഗണേഷ് കുമാറാണെന്നും, ധാര്‍മികതയുടെ പേരില്‍ അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മറ്റു മന്ത്രിമാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ ആ വ്യക്തിയുടെ പേര് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ മന്ത്രി താനല്ലെന്നും ജോര്‍ജ് തനിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha