ഔദ്യോഗിക വാഹനത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണംനടത്തിയ അല്‍ഫോന്‍സ് കണ്ണന്താനം വിവാദത്തില്‍
കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ അല്‍ഫോന്‍സ് കണ്ണന്താനം വിവാദത്തില്‍. ജന്മനാട്ടില്‍ ഒരുക്കിയ സ്വീകരണത്തിനു മുന്‍പ് അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മാനിടംകുഴി വാര്‍ഡില്‍ സന്ദര്‍ശനം നടത്തിയതാണ് വിവാദമായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ സംഘടിപ്പിച്ച കുടുംബയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കണ്ണന്താനത്തിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും പ്രാദേശിക യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
ഇതിനു പുറമേ അദ്ദേഹം ഈ പ്രദേശങ്ങളില്‍ എത്തിയത് ഔദ്യോഗിക വാഹനത്തിലാണെന്നും ഇതും ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. 2015ല്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തിറക്കിയ മാതൃകാ തെരഞ്ഞെടുപ്പുചട്ടം മുന്‍ നിര്‍ത്തിയാണ് കണ്ണന്താനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha