ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍
ബള്‍ബിന്റെ അവശിഷ്ടം കഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി വിഭാഗത്തിന് കീഴില്‍ സെല്‍വാര്‍ഡില്‍ അഡ്മിറ്റാക്കിയിട്ടുണ്ട്. സിഎഫല്‍ ബള്‍ബ് പൊട്ടിച്ച് ഇദ്ദേഹം വിഴുങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ആഹാരത്തോടൊപ്പം സിഎഫ്എല്‍ ബള്‍ബിന്റെ ഭാഗങ്ങള്‍ കഴിച്ചു എന്ന് പറഞ്ഞാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ബണ്ടി ചോറിനെ ഉച്ചയ്ക്ക് 2.16ന് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ബണ്ടി ചോറിനെ അഡ്മിറ്റാക്കുകയായിരുന്നു .
ഹൈടെക് മോഷണക്കേസ് പ്രതി ബണ്ടിചോര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സിഎഫ് എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങിയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമം നടത്തിയത്.
ദേവീന്ദര്‍ സിംഗ് എന്ന ബണ്ടി ചോര്‍ രാജ്യാന്തര കുറ്റവാളിയാണ്. വിദേശ മലയാളിയായ വേണുഗോപാല്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ ശിക്ഷ ലഭിച്ചതാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. പത്ത് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha