വേങ്ങരയിൽ ഒക്ടോബർ 11ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ 15ന്
പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 11നാണു തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതു സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ 15നാണു വോട്ടെണ്ണൽ.
ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടർന്നു മലപ്പുറം മണ്ഡലത്തിൽനിന്നു പാർലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രിൽ 25നാണ് നിയമസഭാംഗത്വം രാജിവെച്ചത്. നിയമസഭാ സീറ്റ് ഒഴിവ് വന്നാൽ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
https://www.facebook.com/Malayalivartha