ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയതര്‍ക്കം
ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയതര്‍ക്കം. എല്‍ഡിഎഫ് അംഗങ്ങള്‍ ചടങ്ങ് ബഹിഷ്കരിച്ചു. വികസനകാര്യങ്ങളില്‍ ഇടതുനേതാക്കളാണ് രാഷ്ട്രീയം കാണിക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍ എം.പി തിരിച്ചടിച്ചു. ഉദ്ഘാടകനായ മന്ത്രി ജി.സുധാകരന്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
തര്‍ക്കത്തിനാധാരം ആരുടെ പദ്ധതിയാണ് ഡയാലിസിസ് സെന്റര്‍ എന്നതാണ്. ജനകീയാസൂത്രണത്തില്‍ ഉള്‍പ്പട്ടതെന്ന് ഇടതുകൗണ്‍സിലര്‍മാര്‍, അല്ലെന്ന് നഗരസഭ ഭരിക്കുന്ന യുഡിഎഫ്. ഉദ്ഘാടകനായ മന്ത്രി ജി.സുധാകരന് സ്വാഗതം പറഞ്ഞെങ്കിലും എത്തിയില്ല. നഗരസഭാ ചെയര്‍മാന്റെ അധ്യക്ഷ പ്രസംഗം കഴിഞ്ഞയുടനെ അപ്രതീക്ഷിതമായി പ്രതിപക്ഷനേതാവിന്റെ ബഹിഷ്കരണ പ്രസംഗം കടന്നുവന്നു.
എം.പി.യുടെ പ്രസംഗത്തിനിടെ ഇടതു കൗണ്‍സിലര്‍മാര്‍ വേദിവിട്ടു. എല്‍ഡിഎഫ്, നഗരസഭ ഭരിക്കുന്ന കാലത്ത് തന്നെ അവഗണിച്ചതിന് കണക്കില്ലെന്ന് കെ.സി വേണുഗോപാല്‍ ഒാര്‍മിപ്പിച്ചു. മന്ത്രി എത്താതിരുന്നിട്ടും ചടങ്ങ് ഉദ്ഘാടനംചെയ്യാതെ സ്വിച്ച് ഒാണ്‍ കര്‍മ്മം മാത്രമാണ് എം.പി നിര്‍വഹിച്ചത്. പക്ഷേ രണ്ടുകോടി രൂപ ചെലവില്‍ നിര്‍മിച്ച സെന്ററിന്റെ ഫലകത്തില്‍ മന്ത്രി ജി.സുധാകരന്‍ തന്നെയാണ് ഉദ്ഘാടകന്‍.
https://www.facebook.com/Malayalivartha