നാദിര്‍ഷ ഇതില്‍ കുടുങ്ങുമോ? കുടുക്കാന്‍ കച്ചകെട്ടി പോലീസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ നാദിര്‍ഷയെ കുടുക്കാന്‍ നില ഉറപ്പിച്ച് പോലീസ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പോലീസ് ചോദിക്കുന്ന ചില സുപ്രധാന ചോദ്യങ്ങള്‍ക്ക് നാദിര്‍ഷ കൃത്യമായ മറുപടി പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയും കേസില്‍ പ്രതിചേര്‍ക്കാനും ചിലപ്പോള്‍ ജയില്‍ പോകാനും സാധ്യതയുണ്ട്.
കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ അറിയില്ല എന്നാണു നാദിര്‍ഷ ആദ്യം പോലീസിനു കൊടുത്ത മൊഴി.എന്നാല്‍ പള്‍സര്‍ സുനിയും നാദിര്‍ഷയും തമ്മില്‍ ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്.കൂടാതെ പള്‍സര്‍ സുനി തന്നെ ഒരു തവണ മാത്രമേ വിളിചിരുന്നുള്ളൂ എന്നാണ് നാദിര്‍ഷ പറയുന്നത് എന്നാല്‍ സുനി അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയനുസരിച്ച് മൂന്നു തവണയാണ് നാദിര്‍ഷയുമായി ഫോണില്‍ സംസാരിച്ചത്.
കൂടാതെ നാദിര്‍ഷ തനിക്കു 25000 രൂപ നല്‍കിയതായാണ് സുനി പറയുന്നത് ഇത് തെളിയുക്കാനും പോലീസിനു കഴിയുമെന്നാണ് അറിയുന്നത്.നാദിര്‍ഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നല്‍കിയ ഫോണ്‍ റെക്കോഡിങ് പൂര്‍ണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും വ്യക്തമായ ഉത്തരവും അന്വേഷണ സംഘം ആവശ്യപ്പെടും.വ്യക്തമായ മറുപടി ലഭിക്കാതെ വന്നാല്‍ നാദിര്‍ഷയും ദിലീപിന് പുറകെ ജയിലിലേക്ക് പോകേണ്ടിവരും.ഉത്തരം തൃപ്തികരമാണെങ്കില്‍ തുടര്‍നടപടികള്‍ ഒഴിവാകും.
https://www.facebook.com/Malayalivartha