വാഹനപരിശോധനയ്ക്കായ് കൈകാണിച്ചാൽ നിർത്താതെ പോകുന്ന വാഹനങ്ങളെ പോലീസ് ഇനി പിന്തുടരില്ല
വാഹനപരിശോധനയ്ക്കായ് കൈകാണിച്ചാൽ നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്നു പിടികൂടുന്ന രീതിപോലീസ് നിർത്തി. പിന്തുടരുന്നതുമൂലം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ റേഞ്ച് ഐജിയുടെ കർശന നിർദേശം പാലിച്ചാണു വാഹനങ്ങൾക്കു പിന്നാലെ പോകുന്നത് പോലീസ് അവസാനിപ്പിച്ചത്. വാഹന പരിശോധനയിൽ കൈകാണിച്ചിട്ടു നിർത്താതെ പോകുന്ന വാഹനങ്ങളെ പൊലീസ് പിന്തുടരുന്നത് ഒട്ടേറെ അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിഷണർക്കും റൂറൽ പൊലീസ് മേധാവിക്കും എസിപിമാർക്കും ഡിവൈഎസ്പിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും റേഞ്ച് ഐജി രേഖാമൂലം നിർദേശം നൽകിയത്.
സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ ഒരുകാരണവശാലും സ്റ്റേഷനിലേക്കു കൊണ്ടുപോകരുതെന്നും നിർദേശം ലഭിച്ചിരുന്നു. മുടിയും താടിയും നീട്ടിയ ഫ്രീക്കന്മാരെ കണ്ടാൽ തടഞ്ഞുനിർത്തി ചോദ്യംചെയ്യുന്നത്പോലീസിന്റെ രീതിയാണ്. വാഹനപരിശോധനയിൽ പൊതുജനങ്ങളോടു സഭ്യമായി മാത്രമേ പെരുമാറാവൂ എന്നും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടിയാൽ വൈദ്യപരിശോധനയ്ക്കുശേഷം സ്റ്റേഷനിലെത്തിച്ച് ഒരുമണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണമെന്നും നിർദേശമുണ്ട്.
പിന്തുടരൽ അവസാനിപ്പിച്ചതോടെ വാഹനപരിശോധനകളിൽ നിർത്താതെ പായുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha