വൃദ്ധദമ്പതികൾ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ...
കോട്ടായിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തോലന്നൂർ പൂളക്കപ്പറമ്പ് സ്വാമിനാഥൻ (72), ഭാര്യ പ്രേമകുമാരി (62) എന്നിവരാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.
കവർച്ചയ്ക്കിടെയാണ് കൊലപാതകമെന്ന് പൊലീസ് കരുതുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha