പൂട്ടിയിട്ട വീടിന്റെ വാതില്‍ പൊളിച്ച് 30 പവനും പണവും കവര്‍ന്നു
വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 30 പവനും പണവും കവര്‍ന്നു. പാല്‍ക്കുളങ്ങര അമ്മ റസിഡന്റ്‌സ് അസോസിയേഷനില്‍ 34ആം നമ്പര്‍ വീട്ടിലെ താമസിക്കുന്ന വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിശ്വനാഥനും ഭാര്യ ഗിരിജയും ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി മാവേലിക്കരയിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്നാണ് വിവാഹമെങ്കിലും ഞായറാഴ്ച തന്നെ ദമ്പതിമാര്‍ മാവേലിക്കരയിലേക്ക് പോവുകയായിരുന്നു
ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മകന്‍ വിനോദ് പുലര്‍ച്ചെ 1.30ന് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച പൊളിച്ച ശേഷം താഴത്തെ നിലയിലെ കിടപ്പുമുറിയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. മോഷണത്തിന് ശേഷം അടുക്കള വാതിലും മോഷ്ടാവ് തകര്‍ത്തിട്ടുണ്ട്. വിനോദ് അറിയച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവെടുത്തു.
https://www.facebook.com/Malayalivartha