സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലാതെ കണ്ണന്താനത്തെ മന്ത്രിയാക്കി; തക്കം കിട്ടിയാല്‍ പാര പണിയാന്‍ കാത്ത് കുമ്മനവും കൂട്ടരും!
കേന്ദ്ര മന്ത്രിയായ സ്ഥാനം അരമനകള്‍ മാത്രം സന്ദര്‍ശിക്കുകയും പിണറായി വിജയനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ കെ.പി ശശികല ടീച്ചര്‍ നടത്തിയ പ്രതികരണം കുമ്മനത്തിന്റെ അറിവോടെ. കണ്ണന്താനം ന്യൂനപക്ഷങ്ങളുടെ മന്ത്രിയാകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഹിന്ദു ഐക്യ വേദി പ്രതികരിക്കുമെന്നാണ് ശശികല ടീച്ചര്‍ പറഞ്ഞത്.
ടീച്ചറുടെ പ്രസ്താവന ക്യത്യമാണ്. കേരളത്തിലെത്തിയ കണ്ണന്താനം പെരുന്നയിലോ കണിച്ചുകുളങ്ങരയോ പോകാതെ, പാലാ രൂപതയില്‍ പോയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. നരേന്ദ്ര മോദി കണ്ണന്താനത്തെ മന്ത്രിയാക്കിയത് ആര്‍ക്കു വേണ്ടിയാണെന്ന ചോദ്യവും ബി.ജെ.പി ചോദിക്കുന്നു. പാര്‍ട്ടിയുടെ നന്മ ആഗ്രഹിക്കുന്ന ആരും കണ്ണന്താനത്തെ പോലൊരാളെ പിന്തുണക്കില്ല. കണ്ണന്താനത്തിന് പകരം പി.സി. തോമസിനെ മന്ത്രിയാക്കാമായിരുന്നല്ലോയെന്നും ബി.ജെ.പി ചോദിക്കുന്നു.
കേന്ദ്ര നടപടിയില്‍ സംസ്ഥാന നേതൃത്വം അന്യസ്ഥരാണെന്ന കാര്യം അമിത് ഷാക്കറിയാം. എന്നാല്‍ തീരുമാനം മോദിയുടേതായതിനാല്‍ അമിത് ഷാ പ്രതികരിക്കില്ല. കേരളത്തിലെത്തിയ അമിത് ഷായോട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തെ മന്ത്രിയാക്കിയതെന്നറിയുന്നു. കൂടാതെ മോദി മന്ത്രി സഭക്ക് ഒരു മതേതര ഇമേജ് സൃഷ്ടിക്കുകയും വേണം.
കണ്ണന്താനത്തിന് കിട്ടിയ മന്ത്രി സ്ഥാനം ക്രൈസ്തവ സഭകള്‍ക്ക് ലഭിച്ച ഗിഫ്റ്റാണ്. കെ.എം മാണിയെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് മോദി കണ്ണന്താനത്തെ പൊക്കിയത്. കണ്ണന്താനത്തെ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് അറിയാമെങ്കിലും തത്കാല ശാന്തിക്ക് ഇരിക്കട്ടെ എന്നാണ് മോദിയുടെ മട്ട്. മന്ത്രി കൊള്ളില്ലെങ്കില്‍ അടുത്ത തവണ വെട്ടാമെന്നാണ് മോദി കരുതുന്നത്.
തത്കാലം കുമ്മനം നേരിട്ടൊന്നും മിണ്ടില്ല. മിണ്ടിയാല്‍ കുമ്മനം തെറിക്കും. അത്തരമൊരു സാഹചര്യം ഒരുക്കാന്‍ കുമ്മനം തയാറാകില്ല. പകരം പറഞ്ഞാല്‍ കേള്‍ക്കുന്നവരെ കൊണ്ട് കളിപ്പിക്കും. വരും ദിവസങ്ങളില്‍ അത് കൂടി കാണാം.
അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായി തിരുവനന്തപുരത്തെത്തിയ ശേഷം ബി.ജെ.പി സംസ്ഥാന കാര്യാലയം സന്ദര്‍ശിക്കാത്തതും വിവാദമായിട്ടുണ്ട്. കണ്ണന്താനത്തെ മന്ത്രിയാക്കിയാല്‍ എത്ര ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടും എന്നും തത്പരകക്ഷികള്‍ ചോദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha