എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ച യുവതി ജന്മം നല്‍കിയ കുഞ്ഞും മരിച്ചു
എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ച യുവതി ജന്മം നല്‍കിയ കുഞ്ഞും മരിച്ചു. ഒറ്റശേഖരമംഗലം വാഴിച്ചല്‍ കളിവിളാകം വീണാ ഭവനില്‍ ബിനുവിന്റെ ഭാര്യ സംഗീത (37)യുടെ കുഞ്ഞാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ രാവിലെയാണ് സംഗീത മരിച്ചത്.
സംഗീതയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഈ മാസം അഞ്ചിനാണ് സംഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തിനും ഹൃദയരോഗത്തിനും നേരത്തേ മുതല്‍ ചികിത്സയിലായിരുന്നു ഇവര്‍.
വിദേശത്തുള്ള ഭര്‍ത്താവ് ബിനു നാട്ടിലെത്തിയശേഷം മൃതദേഹങ്ങള്‍ സംസ്‌കരിക്കും. മകള്‍: ഐശ്വര്യ.
https://www.facebook.com/Malayalivartha