ടെന്നിസ് ക്ലബ്ബിന്റെ പാട്ടക്കുടിശിക ഇളവ് റദ്ദാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം
ടെന്നിസ് ക്ലബ്ബിന്റെ പാട്ടക്കുടിശിക ഇളവ് റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പീരുമേട് ഹോപ് പ്ലാന്റേഷന്റെ കരം സ്വീകരിക്കാനുള്ള അനുമതിയും മന്ത്രിസഭായോഗം റദ്ദാക്കിയിട്ടുണ്ട്. ഇളവ് റദ്ദാക്കാനും കരം സ്വീകരിക്കേണ്ടെന്നും മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് പ്ലാന്റേഷനില്‍ നിന്ന് കരം സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ടെന്നീസ് ക്ലബ്ബ്, മന്നം മെമ്മോറിയല്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ള നാലു സ്ഥാപനങ്ങളുടെ പാട്ടക്കുടിശികയിലാണ് തിരഞ്ഞെടുപ്പിന് മുന്പ് യു.ഡി.എഫ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. പാട്ടക്കുടിശികയുടെ 0.2 ശതമാനം ഈടാക്കി പാട്ടം പുതുക്കി നല്‍കാനായിരുന്നു അനുമതി.
കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കനുസരിച്ച് പാട്ടക്കുടിശിക ഇനത്തില്‍ ഏഴു കോടിയോളം രൂപ ടെന്നീസ് ക്ലബ്ബ് സര്‍ക്കാറിന് നല്‍കാനുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ടെന്നീസ് ക്ലബ്ബിന് ഒന്നര ലക്ഷം രൂപ അടച്ചാല്‍ പാട്ടം പുതുക്കി നല്‍കാമെന്ന അവസ്ഥയായിരുന്നു. അതായത് അഞ്ചരകോടിയോളം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാവും. തിരുവനന്തപുരത്ത് തന്നെയുള്ള മന്നം മെമ്മോറിയല്‍ ക്ലബ്ബിനും കോടികളുടെ ആനുകൂല്യം സര്‍ക്കാര്‍ നല്‍കി. 1.01 ഏക്കര്‍ ഭൂമിയുടെ പാട്ടക്കുടിശിക 0.2 ശതമാനം ഈടാക്കി പാട്ടം പുതുക്കി നല്‍കാനായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം വരെ നാലു കോടിയോളം രൂപയാണ് മന്നം ക്ലബ്ബിന്റെ പാട്ടക്കുടിശിക.
https://www.facebook.com/Malayalivartha