കോഴിക്കോട് പ്രസംഗം; സുധീരനെതിരെ കച്ചകെട്ടി ഇറങ്ങാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍!
കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെ പാര്‍ട്ടിയുടെ ഔദ്യോഗിക യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രഹസ്യ തീരുമാനം. സുധീരന്‍ പാര്‍ട്ടിക്ക് ബാധ്യതയായി തീരുന്നു എന്ന് മനസിലാക്കിയ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം സുധീരനും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖും തമ്മില്‍ പരസ്യമായ വാഗ്വാദം നടന്നിരുന്നു. നിലമ്പൂര്‍ എം.എല്‍.എയും ഭൂമി കൈയേറ്റ കേസില്‍ ആരോപണ വിധേയനുമായ അന്‍വറിനെ സിദ്ധിഖ് പരസ്യമായി പിന്തുണച്ചതോടെയാണ് സുധീരനും സിദ്ധിഖും ഉടക്കിയത്. സിദ്ധിഖിനെ സംബന്ധിച്ചടത്തോളം അന്‍വര്‍ അദ്ദേഹത്തിന്റെ ആത്മമിത്രമാണ്. ഡി.സി.സി പരസ്യമായാണ് അന്‍വറിനെ പിന്തുണക്കുന്നത്. സുധീരന്‍ പറയുന്നത് കേട്ട് മുന്നോട്ട് പോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസില്ലാതാകുമെന്നാണ് സിദ്ധിഖിന്റെ നിലപാട്.
സുധീരന്റെ കോഴിക്കോട് പ്രസംഗം പാര്‍ട്ടി നേതൃത്വം അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. പാര്‍ട്ടി വേദിയില്‍ സുധീരന് അവസരം നല്‍കിയതു കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. പാര്‍ട്ടിയെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. ഇത്തരം പരസ്യ പരാമര്‍ശങ്ങള്‍ സുധീരനെ പോലൊരു സീനിയര്‍ നേതാവിന് യോജിച്ചതല്ലെന്നും നേതാക്കള്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഇരുവരും അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ല. കാരണം, സുധീരനെതിരെ ഇവര്‍ പരസ്യമായി നീങ്ങില്ല. പകരം രഹസ്യമായി മാത്രമേ നീങ്ങുകയുള്ളു. നേരത്തെക്കുള്ള സ്ട്രാറ്റജിയും അങ്ങനെ തന്നെയാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും സുധീരനെ താഴെയിറക്കിയത് ഇതേ കളിയാണ്.
കോഴിക്കോട് പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് ഹൈകമാന്റിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ചില പ്രവര്‍ത്തകരുടെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇതിലൊന്നും സുധീരനെ അനുകൂലിക്കുന്ന ആരുടെയും കത്തില്ല.
അച്യുതാനന്ദന്റെ അവസ്ഥയിലാണ് സുധീരന്‍ ഇപ്പോള്‍. പാര്‍ട്ടിയില്‍ നിന്നും തീരെ പിന്തുണയില്ല. നേതാക്കള്‍ക്ക് അനഭിമതനായി. പതിയെ പതിയെ സുധീരനും ചിത്രത്തില്‍ നിന്നും മായും. നല്ല നേതാക്കള്‍ക്ക് സാധ്യത കുറവാണെന്ന യാഥാര്‍ത്ഥ്യമാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.
https://www.facebook.com/Malayalivartha