വീണുകിട്ടിയ പഴ്സ് തിരികെ നൽകി കൂടെയൊരു കുറിപ്പും; വൈറലായി പരാധീനന്റെ ആ കുറിപ്പ്
മകളുടെ ചോറൂണിനു ജോർജിയയിൽനിന്നു നാട്ടിലെത്തിയ കണിയാരം ചന്ദ്രാമ്പിള്ളി സി.എസ്. സന്തീഷിന് പഴ്സ് നഷ്ടമായ പ്രയാസത്തേക്കാൾ വിലപ്പെട്ട രേഖകൾ തിരികെ കിട്ടിയ സന്തോഷമാണ്. പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ചിരിക്കവെയാണ് പണം ഒഴികെയുള്ളവയെല്ലാം തപാൽ മാര്‍ഗം തിരികെ കിട്ടിയത്.
'സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് നിങ്ങളുടെ പഴ്സ് കളഞ്ഞുകിട്ടിയത്. പണം ഞാൻ എടുത്തിട്ടുണ്ട്. അഡ്രസ് കരുതുന്നു. എന്നെങ്കിലും തിരിച്ചു തരാം’ എന്ന് സാമ്പത്തിക പരാധീനൻ.
എന്നെഴുതിയ കുറിപ്പ് സഹിതമാണ് ജോർജിയയിലെ ജോലി സംബന്ധമായ കാർഡുകൾ, എടിഎം കാർഡ്, നാട്ടിലെ മൂന്നു ബാങ്കുകളിലെ എടിഎം കാർഡുകൾ, ഡ്രൈവിങ് ലൈസൻസ് എന്നിവയെല്ലാം തിരികെ നല്‍കിയത്. അഞ്ചിനു രാവിലെ പറശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തൊക്കിലങ്ങാടിയിൽ വച്ചാണ് പഴ്സ് നഷ്ടമായത്.
https://www.facebook.com/Malayalivartha