പ്രായം അമ്പതിന് അടുത്തുള്ള ദിലീപിന്റെ മുടിയും താടിയുമൊക്കെ കറുത്ത് തന്നെ ഇരിക്കുന്നതിന്റെ പിന്നിലെന്താണ് ?
ദിലീപിന്റെ മുടിയും താടിയുമൊക്കെ കറുത്ത് തന്നെ ഇരിക്കുന്നതിന്റെ പിന്നിലെന്താണ് ? ജയിലിനകത്ത് ആരാണ് ദിലീപിന്റെ മേക്കപ്പ്മാന്‍? ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത് മറ്റാരുമല്ല, ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റിയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്നാണ് ആനി സ്വീറ്റി പറയുന്നത്. ഇതിനെക്കുറിച്ച് വിശദമായി മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറഞ്ഞു.
നിരവധി പേര്‍ ദിലീപിനെക്കാണാന്‍ വരുന്നുണ്ട്. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയും സന്ദര്‍ശകരെത്തി ദിലീപിനെ കാണുന്നുണ്ടെന്നും ഇതെല്ലാം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. അതിന് പുറമേ താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ദിലീപിന് ഡൈ അനുവദിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ദിലീപിന് പ്രത്യേക പരിഗണന ജയിലില്‍ ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ആനി സ്വീറ്റി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ അഴിയെണ്ണുന്ന ദിലീപിന് ജയിലില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പ്രത്യേക ഭക്ഷണവും ജോലിക്കാരനുമൊക്കെയായി താരം ജയിലില്‍ സുഖവാസത്തിലാണ് എന്നായിരുന്നു വാര്‍ത്തകള്‍. അക്കൂട്ടത്തിലാണ് ന്യായമായ ഈ സംശയം ദിലീപ് പുറത്തെത്തിയപ്പോള്‍ ഉയര്‍ന്നത്.
ദിലീപിന് 50ന് അടുത്ത് പ്രായമുണ്ട്. സ്വാഭാവികമായും താടിയും മുടിയും നരയ്‌ക്കേണ്ടതാണ്. എന്നാല്‍ ദിലീപിന്റെ താടിയും മുടിയും നല്ല കറുത്തിരിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ദിലീപ് ജയിലിനകത്തും ഡൈ ചെയ്യുന്നുണ്ടോ എന്നണ് ചോദ്യം ഉയർന്നത്. ആലുവ ജയിലിൽ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന വാർത്ത ഒരു പ്രമുഖ പത്രമാണ് പുറത്ത് വിട്ടത്. ദിലീപിന് വേണ്ടി ജയില്‍ അധികൃതര്‍ ഒരു സഹായിയെ റെഡിയാക്കിയിട്ടുണ്ട് എന്നും തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണ് നടന്റെ ജയിലിലെ വേലക്കാരന്‍ എന്നും വാർത്ത വന്നു.
ദിലീപിന്റെ പണികളെല്ലാം ഈ തടവ് പുള്ളി ചെയ്തുകൊള്ളുമെന്നാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. ദിലീപിന്റെ തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചി മുറി വൃത്തിയാക്കല്‍ എന്നിങ്ങനെയുള്ള പണികളെല്ലാം ഈ സഹായി ആണത്രേ ചെയ്യുന്നത്. സാധാരണ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായിയെ അനുവദിക്കാറുള്ളത്. ദിലീപിന് പ്രത്യേക ഭക്ഷണവും ജയിലില്‍ ലഭിക്കുന്നുണ്ട് എന്നും വാർത്ത വന്നിരുന്നു. സാധാരണ തടവുകാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണമല്ല, മറിച്ച് ജയില്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.
തടവുകാര്‍ കിടക്കുന്ന സെല്ലിന് മുന്നിലെ വരാന്തയില്‍ ഭക്ഷണം എത്തിച്ച് എല്ലാവര്‍ക്കുമായി വിളമ്പാറാണ് പതിവ്. എന്നാല്‍ തടുകാരെല്ലാം ഭക്ഷണം കഴിച്ച് തിരികെ സെല്ലില്‍ കയറിയ ശേഷമാണത്ര ദിലീപിന്റെ ഭക്ഷണസമയം.ദിലീപിന് കഴിഞ്ഞ രണ്ട് ദിവസമായി ജയിലിലെ അടുക്കളയിലെത്തി ഭക്ഷണം കഴിക്കുന്നതിനാണ് ജയില്‍ അധികൃതര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് എന്നും ആരോപണം ഉയർന്നിരുന്നു. കുളിക്കുന്നതിനും ദിലീപിന് പ്രത്യേക സൗകര്യമുണ്ട് എന്നും പ്രചരണം നടന്നു. ജയിലിലെ രീതി അനുസരിച്ച് തടവുകാരെല്ലാം ഒരു പൊതുകുളിസ്ഥലത്ത് ഒരുമിച്ചാണ് കുളിക്കുക. എന്നാല്‍ എല്ലാവരും കുളിച്ചതിന് ശേഷം ദിലീപിന് ഒറ്റയ്ക്ക് കുളിക്കുന്നതിനും അധികൃതര്‍ സൗകര്യമൊരുക്കിയിരിക്കുന്നു എന്നായിരുന്നു വാർത്തകൾ.
https://www.facebook.com/Malayalivartha