ബുധനാഴ്ച ദിലീപ് ജാമ്യഹർജി നൽകാനുള്ള തീരുമാനം മാറ്റിയത് ജ്യോത്സ്യന്റെ തീരുമാനപ്രകാരം
നാദിർഷായുടെ ഹർജിക്കൊപ്പം തന്റെ ഹർജിയും വന്നാൽ അത് ദോഷമാണെന്ന ജ്യോതിഷ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നറിയുന്നു. ദിലീപിന്റെ സമയം തീർത്തും മോശമാണെന്നാണ് ജ്യോതിഷ ഫലം. വ്യാഴ മാറ്റം ദിലീപിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ അവസ്ഥയിൽ കുറച്ച് നാൾ കൂടി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. അനുഭവിച്ച് തീർക്കാമെങ്കിൽ സമയം അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ജയിൽ വാസം ദിലീപിന്റെ ജാതകത്തിൽ തന്നെയുള്ളതാണത്രേ. അങ്ങനെ സംഭവിച്ചില്ലങ്കിലേ അത്ഭുതമുള്ളു. ദിലീപിന് ശത്രുദോഷം കഠിനമാണെന്നും പറയപ്പെടുന്നു. ദിലീപിന്റെ പേരിൽ നാടുനീളെ പൂജകൾ കഴിക്കുന്നുണ്ട്. നല്ല സമയത്ത് കാണിച്ചുകൂട്ടിയ തെറ്റുകളുടെ ഫലമാണ് ദിലീപ് അനുഭവിക്കുന്നത്. സമ്പത്തും പ്രശസ്തിയും ആവോളമുള്ള സമയത്ത് ചെയ്തതെല്ലാം പാളി. നിരവധിയാളുകളെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. സർവതിലും മേലെയാണ് പണമെന്നു കരുതി ജീവിച്ചതും തെറ്റായി.
വ്യാഴാഴ്ച തിരുവാതിര നക്ഷത്രമാണ്. കാവ്യാ മാധവന്റെ നക്ഷത്രമാണ് തിരുവാതിര. അതിനു ശേഷം ജാമ്യഹർജി സമർപ്പിച്ചാൽ മതിയെന്നാണ് നിർദേശം. ജാമ്യഹർജിക്ക് മുമ്പായി ചില പൂജകളും നടത്തണം. അവ നടത്തുന്നതിന് ദിലീപിന്റെ ഉറ്റ ബന്ധുക്കൾ യാത്ര തുടങ്ങി കഴിഞ്ഞു. സമയദോഷം തീർക്കാനുള്ള ചില വലിയ പൂജകളും നിർദ്ദേശിച്ചിട്ടുണ്ട്.
മൊബൈൽ ഫോണും മെമ്മറി കാർഡും ലഭിക്കാത്തത് പൂജയുടെ പിൻബലമായാണെന്ന് ദിലീപ് ഉറച്ചു വിശ്വസിക്കുന്നു. പൂജകൾ ഫലിക്കാതിരുന്നെങ്കിൽ ഇതിനു മുമ്പേ തെളിവുകൾ ലഭിച്ചേനെ.
https://www.facebook.com/Malayalivartha