ബാര്‍ കോഴ: 'പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഹാജരാക്കണം; ഇല്ലെങ്കില്‍ കേസ് അവസാനിപ്പിക്കും'; വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന കോടതി പരാമര്‍ശമായിരുന്നു കെ എം മാണിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. എന്നാല്‍ അതേ കോടതി കെ എം മാണിക്കെതിരെ തെളിവില്ലെന്ന് പ്രഖ്യാപിക്കുമോ. ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുളളില്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്നുമാണ് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള ഹര്‍ജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു. ഫോണ്‍ സംഭാഷണവും അതില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയും അടക്കമുളള തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനവും അന്ത്യശാസനവും. കേസില്‍ മാണിക്കെതിരായി പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കോടതി വിജിലന്‍സിന് നിര്‍ദേശിച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്നുമാണ് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
കേസ് റദ്ദാക്കാന്‍ കെ.എം മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ അന്വേഷണം തുടരുന്നത് എന്തിനാണെന്ന് മാണി കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
മുന്‍പ് രണ്ടു തവണയും ഹര്‍ജി പരിഗണിച്ചപ്പോള്‍ പുതിയ തെളിവുകള്‍ സമര്‍പ്പിക്കാനുണ്ടെന്ന ന്യായം പറഞ്ഞ് വിജിലന്‍സ് ഒഴിഞ്ഞുമാറുകയായിരുന്നു. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കണം, ഓഡിയോ റെക്കോര്‍ഡിംഗില്‍ ശബ്ദസാംപിള്‍ പരിശോധിക്കണം തുടങ്ങിയ വാദങ്ങളാണ് വിജിലന്‍സ് മുന്നോട്ടുവച്ചിരുന്നത്. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ഹാജരാക്കാന്‍ മുന്‍പും കോടതി നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha