റെയിൽവേ സംരക്ഷണസേനയുടെ വിശ്വസ്ത സേവകൻ ജിമ്മി വിരമിച്ചു
നീണ്ട ഒൻപതു വർഷത്തെ സർവീസിനുശേഷം ജിമ്മി എന്ന പോലീസ് നായ വിരമിച്ചു. റെയിൽവേ സംരക്ഷണസേനയുടെ വിശ്വസ്ത സേവകനായിരുന്നു ജിമ്മി. പാലക്കാട് ഡിവിഷനു കീഴിലൂടെ കടന്നുപോയ ട്രെയിനുകളിലെല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ജിമ്മി എന്ന പൊലീസ് നായയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ട്രെയിനുകളിലെ പരിശോധന മാത്രമായിരുന്നില്ല, വിഐപികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നതും ഈ മിടുക്കൻ കൂടി ചേർന്നായിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കലായിരുന്നു പ്രധാന ചുമതല. ആഘോഷ ദിവസങ്ങളിൽ അനധികൃത പടക്കം ട്രെയിനിൽ കടത്തുമ്പോഴൊക്കെ ആർപിഎഫിനു തുണയായതു ജിമ്മിയുടെ സേവനമാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു വിരമിക്കൽ. ആർപിഎഫ് എസ്ഐ നിഷാന്ത്, ഹെഡ് കോൺസ്റ്റബിൾ അബ്ദുൽ അസീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡിൽ നിന്നു വിരമിച്ചശേഷം ജിമ്മിയെ മൃഗസ്നേഹിയായ സുനിൽ ഹാരിസണിനു കൈമാറി.
https://www.facebook.com/Malayalivartha