നടിയെ ആക്രമിച്ച കേസില്‍ 'നാദിര്‍ഷ പണം തന്നോ' എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പള്‍സര്‍ സുനി
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ പണം തന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പള്‍സര്‍ സുനി. പോലീസ് എന്താണ് പറയുന്നത് എന്ന് നോക്കട്ടെ, എന്നിട്ട് പറയാമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. അങ്കമാലി കോടതിയില്‍ ഹാരാക്കിയപ്പോഴാണ് സുനില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.
മുപ്പതിനായിരം രൂപ നാദിര്‍ഷ തന്നുവെന്നാണ് കഴിഞ്ഞ ദിവസം സുനി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തിയാണ് പണം വാങ്ങിയത്. ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷ പണം തന്നതെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം സുനില്‍കുമാറിന് പണം നല്‍കിയെന്ന് മൊഴി നല്‍കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് നാദിര്‍ഷ പറഞ്ഞു. ഇക്കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ദിലീപ് പറഞ്ഞിട്ടാണ് പണം നല്‍കിയതെന്നും മൊഴി നല്‍കാന്‍ പറഞ്ഞു. ഇക്കാര്യം നാളെ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്ന് നാദിര്‍ഷയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha