നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിനിമാ തിരക്കഥ പോലെ നീളുകയാണോ? വിമർശനവുമായി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം സിനിമയുടെ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം എന്ന് തീരുമെന്നും ഹൈക്കോടതി ചോദിച്ചു. സംവിധായകനും നടനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ. സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിനെ വാർത്തകളിൽ നിറയ്ക്കുന്നതിന് വേണ്ടിയാണോ. അങ്ങനെയെങ്കിൽ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
അതേസമയം, കേസിൽ നാദിർഷയെ പ്രതി ചേർത്തിട്ടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നാദിർഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി.
https://www.facebook.com/Malayalivartha