മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി പറഞ്ഞ് ഫാ.ടോം ഉഴുന്നാലില്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് ഫാ. ടോം ഉഴുന്നാലില്‍. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോടാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്. സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫാ.ടോം ഉഴുന്നാലിലുമായി ഫോണില്‍ സംസാരിച്ചതായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ഒമാനും യെമനും നന്ദി അറിയിക്കുന്നതായും ഉഴുന്നാലിലുമായി സംസാരിച്ച ശേഷം മന്ത്രി ട്വീറ്റ് ചെയ്തു.
ഒന്നര വര്‍ഷത്തെ തടവിന് ശേഷം ഇന്നലെയാണ് ഫാ.ടോമിനെ ഭീകരര്‍ മോചിപ്പിച്ചത്. ഇന്നലെ തടവില്‍ നിന്ന് മോചിപ്പിച്ച് മസ്‌കറ്റില്‍ എത്തിച്ച ഉഴുന്നാലില്‍ വത്തിക്കാനിലേക്കാണ് പോയത്. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥം കൂടിയാണ് ഫാ. ടോം വത്തിക്കാനിലേക്ക് പോയത്. വത്തിക്കാനില്‍ എത്തിയ അദ്ദേഹം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ചികിത്സയ്ക്ക് ശേഷമേ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചെത്തൂ.
https://www.facebook.com/Malayalivartha