തന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിച്ചത്; അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്ന് മന്ത്രി കടകംപള്ളി
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. അഷ്ടമിരോഹിണി ദിനത്തിലാണ് മന്ത്രി ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്നും തന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ഭക്തിപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം അറിയിച്ചു.
അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദര്‍ശനത്തേയും വഴിപാടുകളെയും സ്വാഗതം ചെയ്ത ബിജെപി, സിപിഎമ്മിന് ഇരട്ടത്താപ്പ് ആണെന്ന് ആരോപിച്ചിരുന്നു. നേതാക്കള്‍ ക്ഷേത്രത്തില്‍ എത്തുകയും വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അണികളില്‍ നിരീശ്വരവാദം കുത്തി നിറയ്ക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കടകംപള്ളി വിശദീകരണവുമായി എത്തിയത്.
https://www.facebook.com/Malayalivartha