ഉറഞ്ഞുതുള്ളി വേലായുധന്‍; സിനിമതാരങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമടക്കം ശിഷ്യരായ വേലായുധ സ്വാമികളുടെ ഞെട്ടിക്കുന്ന കഥ
റബര്‍ ടാപ്പിങ്ങായിരുന്നു മലപ്പുറം വൈലാശേരിയിലെ വേലായുധന്റെ പണി. ആദ്യകാലങ്ങളില്‍ നിലമ്പൂരില്‍ മദ്യവില്‍പനയുമുണ്ടായിരുന്നു. ഒരു ദിവസം പുലര്‍ച്ചെ ടാപ്പിങിനിടെയാണത്രേ വേലായുധന്റെ ദേഹത്തു ദേവി കയറിയത്. പറഞ്ഞതു വേലായുധന്‍ തന്നെ. ഉറഞ്ഞുതുള്ളിയ വേലായുധന്‍ പിന്നെ വേലായുധന്‍ സ്വാമിയായാണ് നാടൊട്ടുക്കും ഭക്‌തരെ സൃഷ്‌ടിച്ചത്.
സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള പാര്‍ലമെന്റംഗങ്ങളും സിനിമാ താരങ്ങളും റിട്ടയേര്‍ഡ് ഐ.ജിയും അടക്കമുള്ളവര്‍ പിന്നീട് ഇയാളുടെ ശിഷ്യരായി എന്നു കേട്ടാലേ ആ തുള്ളലിന്റെ ശക്‌തി എത്രയെന്ന് അറിയൂ. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടിക്കടുത്താണു വേലായുധന്‍ സാമിയുടെ കാളിമുത്തപ്പന്‍ ക്ഷേത്രം.
ആഭരണങ്ങളും അലങ്കാരങ്ങളുമണിഞ്ഞ് ഉറഞ്ഞുതുള്ളി വേലായുധന്‍ സ്വാമി വെളിപാടു പറയും, ദോഷപരിഹാര ക്രിയകളും നടത്തും. മദ്യവും കോഴിയുമാണ് പ്രധാന വഴിപാട്. വൈലാശേരി ക്ഷേത്രത്തിലെ പൂരത്തിനു കാളിമുത്തപ്പനായാണ് വേലായുധ സ്വാമി ദര്‍ശനം നല്‍കുന്നത്. ഇരുപത് ആന ഉത്സവത്തിനുണ്ടാകും. വേലായുധന്‍സ്വാമിക്ക് സ്വന്തമായി രണ്ട് ആനകളുണ്ട്.
ആള്‍ദൈവങ്ങള്‍ക്കുനേരെ ഡി.വൈ.എഫ്.ഐ. നടത്തിയ മാര്‍ച്ച് സ്വാമിക്കെതിരേയും സംഘടിപ്പിച്ചിരുന്നു. പക്ഷേ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് അന്നത്തെ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിന് ഹൃദയാഘാതം വന്നതോടെ സ്വാമി കോപം പേടിച്ച് ഡി.വൈ.എഫ്.ഐക്കാരെ പിന്നീട് ഈ വഴി കണ്ടിട്ടില്ല. രാഷ്‌ട്രീയക്കാര്‍ക്കും സംഘടനകള്‍ക്കും കൈയയച്ചു സംഭാവന നല്‍കുന്നതിലും മുന്നിലാണു സ്വാമി. അതുകൊണ്ടു സസുഖം വാഴുന്നു.
https://www.facebook.com/Malayalivartha