മൂലമറ്റം വൈദ്യുത നിലയത്തിലെ ജനറേറ്ററുകളില്‍ ചോര്‍ച്ച, വൈദ്യൂത പ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്ക
മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടു ജനറേറ്ററുകളില്‍ ചോര്‍ച്ച. നാല് അഞ്ച് ജനറേറ്ററുകളിലെ സ്‌ഫെറിക്കല്‍ വാല്‍വുകളിലാണ് ചോര്‍ച്ച ഉണ്ടായത്.
ചോര്‍ച്ചയുടെ വ്യാപ്തി എത്രയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയാലേ ചോര്‍ച്ചയുടെ വ്യാപ്തി അറിയാനും അറ്റകുറ്റപ്പണികള്‍ നടത്താനുമാകൂ. എന്നാല്‍ ഇത് വൈദ്യുത പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. അത് കൊണ്ട് തന്നെ കേന്ദ്രപൂളില്‍ നിന്നും വൈദ്യുതിയെത്തും വരെ അറ്റകുറ്റപ്പണികള്‍ നടത്താനിടയില്ല.
അതേസമയം, ഉത്പാദനത്തെയും വിതരണത്തെയും ചോര്‍ച്ച ബാധിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നിലയം ഇപ്പോഴും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha