പി.സി. ജോര്‍ജിനെ മെരുക്കാന്‍ കഴിയാതെ വനിതാ കമ്മീഷനും; പോസ്റ്റലായി മനുഷ്യ വിസര്‍ജ്ജവും
ആക്രമിക്കപ്പെട്ട നടിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിന്റെ നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിസിയുടെ നടപടിയ്‌ക്കെതിരെ വിവിധ വനിതാ നേതാക്കള്‍ രംഗത്തെത്തിയെങ്കിലും അവരേയും കളിയാക്കുന്ന പരാമര്‍ശമാണ് പിസി നടത്തിയത്. പിന്നീടാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ഇതിന് പിന്നാലെ വനിതാ കമ്മീഷനേയും പിസി വിമര്‍ശിച്ചിരുന്നു.
അതേസമയം സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണിയും വന്നു. പി സി ജോര്‍ജിനെതിരെ കേസെടുത്ത ശേഷമാണ് വധഭീഷണി . ഭീഷണിക്കത്ത് കിട്ടിയെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ടതിനു ശേഷം തനിക്ക് പോസ്റ്റലായി മനുഷ്യ വിസര്‍ജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ പറയുന്നു. സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി ജോസഫൈന്‍ പറയുന്നു. ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha