ഡീസല്‍ വിലകുറച്ചു നല്കാന് കഴിയില്ലെന്ന് വീരപ്പമൊയ്ലി: പ്രകൃതി വാതകം ഉപയോഗിക്കാന്‍ ഉപദേശം
കെ.എസ്.ആര്.ടി.സിക്കു ഡീസല്‍ വില കുറച്ച് നല്‍കാനാവില്ലെന്ന് മന്ത്രി വീരപ്പ മൊയ്ലി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെ.എസ്.ആര്.ടി.സിക്കു ഡീസല്‍ വില കുറച്ച് നല്‍കാനാവില്ലെന്നും ഇതിന് പകരം പ്രകൃതി വാതകം ഉപയോഗിച്ച് കെ.എസ്.ആര്.ടി.സി പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍ സബ്സിഡി നഷ്ടമായതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം മുതല്‍ 11.50 രൂപ അധികം നല്‍കിയാണ് കോര്പ്പറേഷന് ഡീസല്‍ വാങ്ങുന്നത്. ഫിബ്രവരി 16 ന് ഐ.ഒ.സി വീണ്ടും ചെറിയ വര്‍ധന വരുത്തിയിരുന്നു. ഇതിനു പുറമെയാണ് വെള്ളിയാഴ്ച 1.22 രൂപ കൂട്ടിയത്. പ്രതിദിനം നാലരലക്ഷത്തിലധികം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്.ടി.സിക്ക് വേണ്ടത്. 6.97 ലക്ഷം രൂപ ഇതോടെ പ്രതിദിന അധികച്ചെലവുണ്ടായി. നിലവില്‍ പ്രതിമാസം 67 കോടിയുടെ നഷ്ടം സഹിച്ച് സര്‍വീസ് നടത്തുന്ന കോര്പ്പറേഷന് ഇനി രണ്ടു കോടി രൂപകൂടി അധികം കണ്ടെത്തേണ്ടിവരും.
https://www.facebook.com/Malayalivartha