കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് അതിശക്തമായ നീക്കങ്ങള്‍ക്ക് അന്വേഷണ സംഘം
ഇടതുപക്ഷ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യമുദ്രാവാക്യമായിരുന്നു സ്ത്രീ സുരക്ഷ. ഏതു വമ്പനായാലും ചുരുട്ടിക്കെട്ടും എന്നു പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി പറഞ്ഞപ്പോള്‍ കേരളം ഏറെ വിശ്വസിച്ചു.
എന്നാല്‍ പ്രതീക്ഷകളത്രയും തകിടംമറിഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. സ്ത്രീ പീഡനങ്ങള്‍ പെരുകി. കൊട്ടിയം മുതല്‍ വാളയാര്‍ വരെ നീണ്ടുപോയ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍, പീഡനങ്ങളും പെരുകിയ രാഷ്ട്രീയ കൊലപാതകങ്ങളും. വിവാദത്തിലാണ്ടുപോയ മുഖ്യമന്ത്രിയുടെ ഉപദേശക കൂട്ടം. വികൃതമായ ഇമേജില്‍ ഒടുവില്‍ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന ആക്രോശം.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അകത്താക്കിയപ്പോള്‍ മാറിയത് സര്‍ക്കാരിന്റെ ഈ നശിച്ച തലവരയായിരുന്നു. പണവും സ്വാധീനവും ഏറെയുള്ള ഉന്നതനെ തന്നെ അഴിക്കുള്ളിലാക്കി സര്‍ക്കാര്‍ നെഞ്ചുറപ്പോടെ വിളിച്ചുപറഞ്ഞു,സ്വാധീനം ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല എന്ന്. പിന്നെ ദുര്‍ബ്ബലമാകുന്ന പ്രതിപക്ഷത്തെയും കരുത്താര്‍ജ്ജിക്കുന്ന പിണറായി വിജയനെയുമാണ് കേരളം കാണുന്നത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പൂര്‍ണ്ണപിന്തുണയില്‍ സര്‍ക്കാരും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഒരു പ്രതിസന്ധിക്കും വഴങ്ങാതെ തന്നെ മുന്നോട്ട് പോയി. അതിനിടെയാണ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയുടെ വിമര്‍ശനം ഉയരുന്നത്.
കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു... നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥ പോലെ നീളുകയാണല്ലോ? വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചര്‍ച്ചകള്‍ പരിധിവിട്ടാല്‍ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോള്‍ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ? ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണോ..?
ബുദ്ധി ഉപയോഗിച്ചാണോ അതോ ടവര്‍ ലൊക്കേഷന്‍ നോക്കിയാണോ അന്വേഷണം..? ഫെബ്രുവരിയില്‍ തുടങ്ങിയ അന്വേഷണം നീണ്ടു പോകുന്നത് എന്താണ്..? ക്രിമിനല്‍ ചട്ടപ്രകാരമായിരിക്കണം നടപടികള്‍. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണ്? നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണ്? നാദിര്‍ഷായെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്തിന്? അന്വേഷണം എന്നാണ് തീരുക..? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ കോടതി അന്വേഷണ സംഘത്തിന് മുന്‍പില്‍ നിരത്തി.
ഇതിന് മറുപടിയുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ രംഗത്തെത്തി നടിയെ ആക്രമിച്ച കേസിലെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. നാദിര്‍ഷായെ പ്രതിയാക്കാനുള്ള ഉദ്ദേശ്യമില്ലെന്നും അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ തല്‍കാലമില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അപ്പോഴാണ്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന 18 വരെ തല്‍സ്ഥിതി തുടരണമെന്നു കോടതി നിര്‍ദ്ദേശിച്ചത്. കോടതിയുടെ രൂക്ഷമായ ചോദ്യങ്ങള്‍ക്കു വിശദമായൊന്നും പ്രോസിക്യൂഷന്‍ മറുപടി പറഞ്ഞില്ല. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം നല്‍കുമെന്നു മാത്രമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.
ഇതിനിടെ പ്രതിഭാഗത്ത് നിന്നും ഗൂഢമായ നീക്കങ്ങളാണ് നടത്തുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കാനിരുന്നത് മാറ്റിവെച്ചു. ജാമ്യഹര്‍ജി തയ്യാറാക്കുന്നത് വൈകിയതിനാലാണ് അപേക്ഷ സമര്‍പ്പിക്കുന്നത് നീട്ടിവെച്ചതെന്നും അടുത്ത ദിവസം ഹര്‍ജി നല്‍കുമെന്നുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള പറഞ്ഞത്.എന്നാല്‍ തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന.
അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ നാളെ അന്വേഷണസംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ പോലീസിന്റെ അടുത്ത നീക്കങ്ങള്‍ കൂടി മനസിലാക്കിയ ശേഷം മാത്രം മതി മൂന്നാമതും ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതെന്നതാണ് നിലവില്‍ പ്രതിഭാഗത്തിന്റെ നിലപാട്.
നിലവില്‍ നാദിര്‍ഷാ നടിയെ ആക്രമിച്ച കേസിലെ പ്രതിയല്ലെന്നും ചില വസ്തുതകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മുമ്പാകെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ അറസ്റ്റ് ഉദ്ദേശിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് 18ന് തിങ്കളാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha