മരുമകള്‍ക്ക് പട്ടാളക്കാരന്‍ കാവല്‍ നിന്നിട്ടും പത്തുവര്‍ഷമായി തുടര്‍ന്ന അവിഹിത ബന്ധത്തിന്റെ പരിസമാപ്തി ഇങ്ങനെ
ഒരു പട്ടാള കുടുംബമായിട്ടും പീഡനക്കേസിലെ പ്രതി മരുമകളെ വീഴ്ത്തുകയും അതുവഴി ഒരു കുടുംബത്തെ തകര്‍ക്കുകയും ചെയ്തു. പാലക്കാട് തോലന്നൂര്‍ പൂളക്കപറമ്പില്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (63) എന്നിവരെയാണ് വീടിനുള്ളില്‍ ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഇവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വടക്കന്‍ പറവൂര്‍ സ്വദേശി സദാനന്ദനാണ് പീഡനക്കേസിലെയും പ്രതിയാണെന്ന റിപ്പോര്‍ട്ട് വന്നത്. ഞാറയ്ക്കല്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അകത്തായത്. പീഡനത്തിന് ഇരയായ സ്ത്രീ നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് പറവൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് ഈ കേസ് ഞാറയ്ക്കല്‍ പൊലീസിലേക്ക് കൈമാറുകയായിരുന്നു.
ഞാറയ്ക്കല്‍ സ്വദേശിനി സദാനന്ദനുമായി അടുപ്പത്തിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ പരാതിക്കാരിയുമായി മൂന്നാറിലേക്ക് കടന്നു. എന്നാല്‍, സദാനന്ദന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഇവര്‍ ഇയാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. ക്ഷുഭിതനായ സദാനന്ദന്‍ പാറമടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. ഇതോടെ ഇവര്‍ ഭീതിയിലായി. എന്നാല്‍, തന്ത്രപൂര്‍വ്വം ഇവര്‍ സദാനന്ദന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. പിന്നീട് പറവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ചെല്ലുകയും സദാനന്ദനെതിരെ പരാതിപ്പെടുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരവും പുറത്തായത്. പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ആയുധം വീശിയതായും അറയുന്നു. സംഭവം നടക്കുമ്പോള്‍ പറവൂര്‍ തത്തപ്പള്ളിയില്‍ വാടകയ്ക്ക് തമാസിക്കുകയായിരുന്നു സദാനന്ദന്‍. ഇവിടെ താമസിക്കുമ്പോഴാണ് ഇയാള്‍ ഞാറയ്ക്കല്‍ സ്വദേശിനിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
കഴിഞ്ഞ ദിവസമാണ് പാലക്കാട് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ സദാനന്ദന്‍ പൊലീസിന്റെ പിടിയിലായത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കൂലിപ്പണിക്കാരനായ ഇയാള്‍ക്ക് കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മരുമകള്‍ ഷീജയുമായി പത്തു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷീജയ്ക്ക് സദാനന്ദനുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha