കാരായി രാജന് സിബിഐ കോടതിയുടെ ശാസന
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ഫസൽ വധക്കേസ് പ്രതി കാരായി രാജനെ സിബിഐ കോടതി ശാസിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു തലശേരിയിൽ പൊതുചടങ്ങിൽ പങ്കെടുത്തതിനാണ് കോടതിയുടെ ശാസന. രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കണ്ണൂരിൽ പ്രവേശിക്കരുതെന്ന് ഉപാധിയോടെയായിരുന്നു കോടതി നേരത്തെ രാജന് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് സിബിഐ കോടതിയെ സമീപിച്ചത്.
അതേസമയം രാജന്‍റെ ജാമ്യം റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ചതു വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചത്.അതേസമയം രാജന് തിരുവനന്തപുരത്ത് താമസിക്കുവാൻ നൽകിയ അനുവാദം കോടതി റദ്ദാക്കി. തിരുവനന്തപുരത്ത് പാർട്ടി നേതൃത്വത്തിലുള്ള പ്രസിൽ ജോലി ചെയ്യുന്നതിനുവേണ്ടി കോടതി നേരത്തെ ജാമ്യത്തിൽ ഇളവ് അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha