മാലാഖയെ പോലുള്ള തന്റെ മകൾക്ക് പീഡനത്തെ തുടർന്ന് കോടതിയെ അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ച് ഒരമ്മയുടെ വെളിപ്പെടുത്തൽ
അഞ്ചു വയസ്സുകാരിയായ മകളെ സഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് മകള്‍ക്ക് കോടതിയെ അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ച് ഒരമ്മ പറയുന്നത് കേരളലിയിപ്പിക്കും വിവരങ്ങൾ. ഇപ്പോള്‍ 14 വയസ്സുള്ള അര്‍ദ്ധസഹോദരന്‍ 12മത്തെ വയസ്സിലാണ് ഇപ്പോള്‍ അഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയും സഹോദരനും ഒളിച്ചു കളിക്കുന്നതിനിടയിലാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അമ്മക്ക് കാര്യം മനസിലായത്. രാത്രിയില്‍ കുട്ടി നാലോ അഞ്ചോ തവണ എഴുന്നേറ്റ് ഇരുന്നു കരയാറുണ്ടെന്നും, ചീത്ത സ്വപ്‌നങ്ങള്‍ കാണുന്നത് പതിവായിരുന്നുവെന്നും അമ്മ പറയുന്നു. തുടര്‍ന്ന് മറ്റൊരു മുറിയില്‍ കുട്ടിയെ കിടത്തി നോക്കിയെങ്കിലും രാത്രിയില്‍ ഭയപ്പെട്ട് കുട്ടി കരയുന്നതിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ലെന്നും അമ്മ പറയുന്നു. തുടര്‍ന്നാണ് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയതെന്നും അമ്മ പറയുന്നു. കോടതിയെ അഭിമുഖീകരിക്കുന്നതിന് കുട്ടിയെ സജ്ജയാക്കാന്‍ താന്‍ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും അതിനായി തന്റെ മകളും ശ്രമിച്ചിരുന്നെന്നും അമ്മ പറയുന്നു. ചില സമയങ്ങളില്‍ ഒരു മണിക്കൂറോളം നിര്‍ത്താതെ കരയുന്ന മകള്‍ എങ്ങനെ ഞാന്‍ എന്റെ കരച്ചില്‍ നിര്‍ത്തുമെന്നും എന്നെ സഹായിക്കൂവെന്നും പറയുമായിരുന്നുവെന്നും അമ്മ വേദനയോടെ കോടതിയില്‍ പറഞ്ഞു.
തന്റെ മകള്‍ ഒരു മാലാഖയെ പോലെ ആയിരുന്നുവെന്നും, അവളുടെ ഭാവി ഇനി എന്താകുമെന്നും ഓര്‍ത്ത് ഭയപ്പെടുന്നുവെന്നും അമ്മ കോടതിയില്‍ ആശങ്കപ്പെട്ടു. ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ അവര്‍ പിന്നീടുള്ള അവസ്ഥയെ തരണം ചെയ്യുന്നത് വളരെ ഭീതികരമാണെന്ന് ഈ അമ്മ പറയുന്നു. തന്റെ കുട്ടിയെ പീഡിപ്പിച്ച അര്‍ദ്ധ സഹോദരന്‍ അവളെ നന്നായി നോക്കിയിരുന്ന ആളായിരുന്നുവെന്നും അമ്മ പറയുന്നു. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ എത്തിയിരുന്ന അവന്‍ പിന്നീട് വരുമ്പോള്‍ മകള്‍ ഭയപ്പെട്ടിരുന്നുവെന്നും, അവനെ ഇഷ്ടമല്ലെന്ന് പറയുകയുമായിരുന്നുവെന്നും ഈ അമ്മ വ്യക്തമാക്കുന്നു. തുടര്‍ന്ന് കുട്ടിയോട് താന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും, അവള്‍ക്ക് താന്‍ ഇരയാക്കപ്പെട്ടത് പോലും മനസ്സിലായില്ലെന്നും അമ്മ വിതുമ്പലോടെ പറയുന്നു.
https://www.facebook.com/Malayalivartha