ചെറുവറ്റയില്‍ പാതികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം
മൂഴിക്കല്‍ ചെറുവറ്റയില്‍ പാതി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ചെറുവറ്റ കറുത്തേടത്ത് പറമ്പില്‍ സായിസേവാ ആശ്രമത്തിനു സമീപമാണ് പാതികരിഞ്ഞ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 30 വയസ് തോന്നിക്കുന്ന യുവാവിന്റെതാണ് മൃതദേഹം. ഇന്ന് പുലര്‍ച്ചെ കത്തുന്നതിന്റെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ട സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പ്ലാസ്റ്റിക് കത്തിക്കുകയാണെന്ന് കരുതി അന്വേഷിച്ചപ്പോഴാണ് മൃതദേഹമാണ് കത്തുന്നതെന്ന് തിരിച്ചറിഞ്ഞത്
ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. മുഖം വികൃതമായ മൃതദേഹത്തിന്റെ നടുഭാഗം കത്തിക്കരിഞ്ഞിട്ടുണ്ട്. കൈ പകുതിയും കത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരിച്ച വ്യക്തിയെ കുറിച്ച് വിവരങ്ങള്‍ കണ്ടെത്താനാകൂവെന്ന് പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha