ബീഫിനെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി എടുത്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാവാമായിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
ബീഫിനെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി എടുത്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാവാമായിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും. വിദേശികള്‍ അവിടെ നിന്ന് ഇവിടെയെത്തി മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് താന്‍ തമാശയായി ചോദിച്ചത്. അത് ചാനലകുള്‍ ഏറ്റെടുത്ത് വലിയ വിവാദമാക്കി. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാത്തതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം. രാഷ്ട്രീയക്കാര്‍ക്ക് തമാശ പറയാനും ആസ്വദിക്കാനും അറിയില്ലെന്ന് കരുതരുത്. താനൊരു 'ഫണ്‍ പേഴ്സണ്‍' ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുന്നത് ഇവിടെയും ബിജെപി മുന്നേറുന്നതിന്റെ ലക്ഷണമാണെന്നും കണ്ണന്താനം പറഞ്ഞു. അടിസ്ഥാന സൗകര്യമില്ല എന്നതാണ് കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന വലിയ പ്രശ്ന. ടോയിലറ്റുകള്‍ പോലുള്ള അടിസ്ഥാന കാര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha