പഴയ-പുതിയ നിയമ സെക്രട്ടറിമാര്‍ തമ്മില്‍ കീരിയും പാമ്പും പോലെ!
അബ്രാഹ്മണനെ ശാന്തി ജോലിയില്‍ നിന്നും പിരിച്ചുവിട്ട തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദിനെതിരെയാണ് ഇപ്പോഴത്തെ നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോഴത്തെ നിയമ സെക്രട്ടറി ജില്ലാ ജഡ്ജിയാണ്. നേരത്തെയുള്ള നിയമ സെക്രട്ടറി ജില്ലാ ജഡ്ജി ആയിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് രാമരാജനും ഹരീന്ദ്രനാഥും നിയമിതരായത്. രാമ രാജന്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ അദ്ദേഹത്തെ ഉമ്മന്‍ ചാണ്ടി ദേവസ്വം കമ്മീഷണറാക്കി. അബ്രാന്മണനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കാമെന്നാണ് നിയമ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.
നിയമ സെക്രട്ടറിക്ക് തന്നോട് വൈരാഗ്യമുണ്ടെന്ന് മുന്‍ നിയമ സെക്രട്ടറി ബോര്‍ഡ് യോഗത്തെ അറിയിച്ചു. അന്നേ തന്നോട് വിരോധമുണ്ടെന്നാണ് ദേവസ്വം കമ്മീഷണര്‍ പറഞ്ഞത്. ചെട്ടിക്കളങ്ങര ക്ഷേത്രത്തിലെ തന്ത്രി തന്നോട് രേഖാമൂലം അവശ്യപ്പെട്ടതനുസരിച്ചാണ് നടപടി എടുത്തത്.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണിയുടെ ജൂനിയറായിരുന്നു ഇപ്പോഴത്തെ നിയമ സെക്രട്ടറി. ഹരീന്ദ്രനാഥ് നിയമ സെക്രട്ടറിയാകുന്നതിനെതിരെ പഴയ നിയമ സെക്രട്ടറി ചരടുവലിച്ചിരുന്നു. രാമരാജ പ്രേമപ്രസാദിന് ഒരു വര്‍ഷം കൂടി നീട്ടിനല്‍കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും താത്പര്യമുണ്ടായിരുന്നു. ഇക്കാര്യം ഹൈക്കോടതിയിലേക്ക് എഴുതിയെങ്കിലും ഹൈക്കോടതി സമ്മതിക്കാതിരുന്നതുകൊണ്ടാണ് രാമരാജ പ്രേമ പ്രസാദ് സ്ഥാനഭ്രഷ്ടനായത്. ഇതിന്റെ വിരോധം ഇരുവരും തമ്മിലുണ്ട്.
ഇപ്പോഴത്തെ നിയമ സെക്രട്ടറി സര്‍ക്കാരിന്റെ നല്ല പുസ്തകത്തിലാണുള്ളത്. അബ്രാഹ്മണനെ പറഞ്ഞു വിട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കാരണവശാലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനൊപ്പം നില്‍ക്കില്ല. കാരണം അത് സര്‍ക്കാരിന്റെ പ്രസ്റ്റീജ് പ്രശ്‌നമാണ്. പ്രതിഭാഹരി എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. സര്‍ക്കാര്‍ പ്രതിഭാഹരിക്കൊപ്പം നില്‍ക്കും. ഏതായാലും ഇപ്പോഴത്തെ നിയമ സെക്രട്ടറി വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.
https://www.facebook.com/Malayalivartha