പ്രണയത്തിലായിരുന്ന പതിനാലുകാരനേയും 12 കാരിയെ ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചു
വയനാട്ടിലെ ആദിവാസികളായ പന്ത്രണ്ടുകാരിയും പതിനാലുകാരനും വിവാഹിതരായി. നെന്മേനി പഞ്ചായത്തിലെ തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഒരു ആദിവാസി കോളനിയിലാണു ശൈശവ വിവാഹം നടന്നത്. പണിയസമുദായത്തില്‍ പെട്ടവരാണു വരനും വധുവും. പരസ്പരം ഇഷ്ടത്തിലായിരുന്ന ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ബന്ധുക്കള്‍ നല്‍കുകയായിരുന്നു എന്നു പറയുന്നു. ഏതാനം മാസം മുമ്പ് ഇതേ കോളനിയില്‍ 16 കാരിയും വിവാഹിതയായിരുന്നു.
പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയായതോടെ ശരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഗര്‍ഭം അലസി പോകുകയും ചെയ്തു. പണിയവിഭാഗത്തില്‍ പെണ്‍കുട്ടി വയസറിയിച്ചു കഴിഞ്ഞാല്‍ പിന്നെ ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാം എന്നാണു സമുദായത്തിന്റെ നിയമം. ഈ കോളനി നിവാസികള്‍ക്കിടയിലെ അമിതമദ്യ ഉപയോഗമാണ് ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണം എന്നും പറയുന്നു. അമിത മദ്യപാനം മൂലമുള്ള നിരവധി പ്രശ്നങ്ങളും ഇവിടെ വ്യാപകമായി ഉണ്ട്.
https://www.facebook.com/Malayalivartha