കോൺഗ്രസ് നേതാവിനുനേരെ അജ്ഞാതസംഘത്തിന്റെ ക്രൂരമായ മർദനം.. അക്രമികൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു
തലസ്ഥാന നഗരിയിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയെ ആറംഗ സംഘം ക്രൂരമായി മർദിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഊരൂട്ടമ്പലം സനൽ ഭവനിൽ സജികുമാറിനെ അജ്ഞാത സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
രാത്രി പത്തരയോടെയായിരുന്നു ആക്രമണം. സ്കൂട്ടറുകളിലെത്തിയ അക്രമികൾ വാതിൽ തകർത്ത് അകത്തുകയറി സജികുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീടു കമ്പിപ്പാരയ്ക്കു ഇരുകാലുകളും കൈയും തല്ലിയൊടിച്ചശേഷം അക്രമികൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. വീട്ടുകാരുടെ നിലവിളികേട്ടു സമീപവാസികളെത്തുമ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്നു രണ്ട് സ്കൂട്ടറുകൾ കണ്ടെടുത്തു. ഇവ അക്രമികളുടേത് ആണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങി.
ഗുരുതരമായി പരുക്കേറ്റ സജികുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി എംപാനൽ കണ്ടക്ടർ കൂടിയാണ് അവിവാഹിതനായ സജികുമാർ.
https://www.facebook.com/Malayalivartha