കുടുങ്ങുമെന്ന ഭയമോ?; ടെൻഷനടിച്ച് നാദിർഷ: ആരോഗ്യനില മോശമായതിനെ തുടർന്ന് തത്കാലം ചോദ്യം ചെയ്യൽ ഉപേക്ഷിച്ച് പോലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ സംവിധായകനും നടനുമായ നാദിര്‍ഷക്ക് ദേഹാസ്വാസ്ത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തേത്തുടര്‍ന്ന് പോലീസിന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.
ചോദ്യം ചെയ്യുന്നതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് ഡോക്ടര്‍മാരുടെ സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാദിര്‍ഷയുടെ ആരോഗ്യനില മോശമാണെന്ന് അറിഞ്ഞത്.
https://www.facebook.com/Malayalivartha