വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച വിരുതന് എട്ടിന്റെ പണി!!
വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം അശ്ലീല വീഡിയോ ഇന്റര്‍നെറ്റു വഴി പ്രചരിപ്പിച്ചതായപരാതിയില്‍ യുവാവ് അറസ്റ്റിലായി. ഇടുക്കി രാജാക്കാട് വെള്ളച്ചാലില്‍ ലിനു (23) വിനെയാണ് അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം രാത്രി പൂപ്പാറയില്‍ നിന്നും അറസ്റ്റ് ചെയ്തത്.വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവതി വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ദമ്പതികളുടെ ലൈംഗികത എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.
ഇരുവരുടെ ലെംഗികത ഫെസ്ബുക്ക് ലൈവ് വഴി ആയിരങ്ങളാണ് കണ്ടത്. പിന്നീട് ഇത് അശ്ലീല സൈറ്റുകളില്‍ നിറയുകയായിരുന്നു. ഏതാനം മാസങ്ങളായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന യുവതി ജോലി സംബന്ധമായി താമസിച്ചിരുന്ന ഹോസ്റ്റലില്‍ ഏതാനും നാളുകള്‍ക്കു മുന്‍പ് ലിനു എത്തിയിരുന്നതായി പോലീസ് പറഞ്ഞു. തന്റെ ഓട്ടോറിക്ഷ തകരാറിലാണെന്നുള്ള വ്യാജേനയായിരുന്നു ഇവിടെയത്തിയത്.
ഇരുവരും സമ്മതത്തോടെ മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ പിന്നീട് യുവാവ് ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
സംഭവത്തിനു ശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങിയ പ്രതിയെ പോലീസ് തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാമെന്ന പേരില്‍ പ്രതിയുടെ അടുത്ത ബന്ധുക്കള്‍ മുഖേന ഇന്നലെ വൈകിട്ട് ഇയാളെ പൂപ്പാറയിലേക്കു വിളിച്ചു വരുത്തി. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇവിടെ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു.
വിഡിയോ പ്രചരിച്ചതോടെ, പീഡനത്തിനിരയായ യുവതിയുടെ ഇരട്ട സഹോദരിയും മാനഹാനി മൂലം സഹായം അഭ്യര്‍ഥിച്ച് പോലീസിനെ സമീപിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഇന്റര്‍നെറ്റ് അധികൃതരോട് വീഡിയോ പിന്‍വലിക്കുന്നതിന് അടിയന്തിരനടപടി ആവശ്യപ്പെട്ട് അടിമാലി സി.ഐ: കത്തെഴുതിയിട്ടുണ്ട്. നെടുംകണ്ടത്തെ ഹോട്ടല്‍ തൊഴിലാളിയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha