മെഡിക്കൽഷോപ്പിൽനിന്നും വാങ്ങിയ ഗുളിക കഴിക്കാൻ എടുത്തപ്പോൾ ഗർഭിണി കണ്ട കാഴ്ച..
ഏഴു മാസം ഗർഭിണിയായ യുവതിക്കുവേണ്ടി വാങ്ങിയ ഗുളികയിൽ ജീവനുള്ള പ്രാണികൾ. ഗുളിക കഴിക്കാനായി സ്ട്രിപ്പിൽനിന്ന് അടർത്തി എടുത്തപ്പോൾ ഗുളികയിൽനിന്നു ജീവനുള്ള പ്രാണികൾ പുറത്തു പോകുന്നതു കാണുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിക്കു മുൻപിലെ മെഡിക്കൽ ഷോപ്പിൽനിന്നുമാണ് ഗുളിക വാങ്ങിയത്.
മരുന്നു വാങ്ങിയ മെഡിക്കൽ ഷോപ്പിൽ ചെന്നു സ്ഥാപന ഉടമയുടെ മുൻപിൽ വച്ച് അതേ സ്ട്രിപ്പിലെ മറ്റൊരു ഗുളികയും പൊട്ടിച്ചു നോക്കിയപ്പോൾ ആ ഗുളികയിൽ ചെറിയ ദ്വാരങ്ങളും കണ്ടു. ഇതേപ്പറ്റി ചോദിച്ചപ്പോൾ മെഡിക്കൽ ഷോപ്പ് ഉടമദേഷ്യപെടുകയായിരുന്നു.
മെഡിക്കൽ ഷോപ്പിനും ഉടമയ്ക്കും എതിരെ നടപടി ആവശ്യപ്പെട്ടു ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ടിനു പരാതി നൽകിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ‘എസ്എംഡി കെമി ഫാർമ’ കമ്പനി നിർമിച്ചു ഹരിയാനയിലെ ‘സോഡ്‌ലി ഫാർമസ്യൂട്ടിക്കൽ’ കമ്പനി വിപണനം നടത്തിയ ഗുളികയിലാണു ജീവനുള്ള പ്രാണികളെ കണ്ടത്.
https://www.facebook.com/Malayalivartha