കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം
പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോട്ടയം തിരുനക്കര ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം ചെയ്യുന്ന നഴ്‌സുമാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
മുമ്പ് വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്തതാണ് അഞ്ച് നഴ്‌സുമാരെ പിരിച്ചുവിടാന്‍ കാരണമായത്. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായാണ് ബാക്കി നഴ്‌സുമാര്‍ ആശുപത്രി കവാടത്തില്‍ സമരം സംഘടിപ്പിച്ചത്.
അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പല നഴ്‌സുമാര്‍ക്കും പരിക്കേറ്റു. യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കഴിഞ്ഞ 35 ദിവസമായി ഭാരത് ആശുപത്രിയില്‍ സമരം നടന്നുകൊണ്ടിരിക്കുകയാണ്. വേതന വര്‍ധന, വസ്ത്രം മാറുന്ന സ്ഥലത്ത് സ്ഥാപിച്ച സിസി ടി വി ക്യാമറ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളും നഴ്‌സുമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നിലും ആശുപത്രി അധികൃതരുമായി സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല.
അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ യു.എന്‍.എ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും.
https://www.facebook.com/Malayalivartha