പാലക്കാട് ഇരട്ടക്കൊലപാതകം; പ്രതി സദാനന്ദന്‍ കുറ്റം സമ്മതം നടത്തി
പാലക്കാട് തോലനൂര്‍ ഇരട്ടക്കൊലപാതകക്കേസില്‍ പിടിയിലായ പ്രതി സദാനന്ദന്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്. കൊല്ലപ്പെട്ട സ്വാമിനാഥന്റെയും പ്രേമാകുമാരിയുടെയും മകന്‍ മകന്‍ പ്രദീപിന്റെ ഭാര്യ ഷീജയുടെ പ്രേരണപ്രകാരമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും സദാനന്ദന്‍ മൊഴിനല്‍കി. രണ്ടുമണിയോടെ ജില്ലാ ആസ്പത്രിവിട്ട ഷീജയെ കസ്റ്റഡിയിലെടുത്തിരുന്നു.
രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഷോക്കടിപ്പിച്ചുള്‍പ്പെടെ മുമ്പ് കൊലപാതകശ്രമങ്ങള്‍ നടത്തിയതും താന്‍തന്നെയെന്ന് പൂളയ്ക്കാപ്പറന്പിലെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും സദാനന്ദന്‍ സമ്മതിച്ചു. സദാനന്ദനുമായി ഷീജയ്ക്കുണ്ടായിരുന്ന ബന്ധം കണ്ടുപിടിച്ചതുകൊണ്ട് പെട്ടെന്നുണ്ടായ കാരണത്താലല്ല കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സദാനന്ദന്‍ നല്‍കിയ മൊഴികള്‍ നല്‍കുന്ന സൂചനയുമിതാണ്.
ഷീജയ്ക്ക് സ്വാമിനാഥനുമായും പ്രേമാകുമാരിയുമായും വര്‍ഷങ്ങളായി പ്രശ്‌നമുണ്ട്. ആറുമാസത്തില്‍ത്താഴെ മാത്രം പരിചയമുള്ള സദാനന്ദനുമായി ഷീജ അടുത്തതുതന്നെ കൊലപാതകമെന്ന ലക്ഷ്യംവെച്ചിട്ടാണെന്ന് പോലീസ് സംശയിക്കുന്നു.പ്രേമാകുമാരിയുടെ സഹോദരന്റെ മകളാണ് ഷീജ. പ്രദീപ് മുറപ്പെണ്ണിനെ വിവാഹംചെയ്യുന്നത് സ്വാമിനാഥന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് സംശയം.
പ്രേമവിവാഹമായിരുന്നു. തേനൂരില്‍ കുടുംബവീടിനടുത്ത് താമസിച്ചുവന്ന സദാനന്ദനുമായി ഷീജയ്ക്ക് നാലുമാസമായി അടുത്തബന്ധമുണ്ട്. കൊലപാതകമുണ്ടായ വീടിനുസമീപം നിര്‍മിച്ച പുതിയവീട്ടില്‍ ഷീജ താമസിക്കുമ്പോള്‍ പലതവണ സദാനന്ദന്‍ ഇവിടെ എത്തിയിരുന്നു.
ഷീജയുടെ പെരുമാറ്റത്തില്‍ സ്വാമിനാഥന് സംശയമുണ്ടായിരുന്നു. ഇതിന്റെപേരിലും വഴക്കുണ്ടായിരുന്നതായി പറയുന്നു. ദമ്പതിമാര്‍ കൊല്ലപ്പെട്ടാല്‍ വീട്ടിലെ കാര്യസ്ഥനായി മാറ്റാമെന്നും ഓട്ടോറിക്ഷ വാങ്ങിനല്‍കാമെന്നും ഷീജ വാഗ്ദാനം നല്‍കിയിരുന്നതായും പറഞ്ഞിട്ടുണ്ട്. സദാനന്ദന്റെ മൊഴിപ്രകാരം കൊലപാതകത്തിന്റെ ആസൂത്രണംമുഴുവന്‍ ഷീജയാണ് എന്നതിലേക്കാണ് പോലീസെത്തുന്നത്. അതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha