ദിലീപിനെ പരിഹസിച്ച്ക്കൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിന് മുന്‍പ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അതീവ ഗൗരവമുള്ള കേസാണെന്നായിരുന്നു അങ്കമാലി കോടതി വിലയിരുത്തിയത്. നടിയുടെ നഗ്നചിത്രം എടുത്ത് നല്‍കാന്‍ പറഞ്ഞു എന്ന് മാത്രമാണ് കേസെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പറയുന്നു.
ഇതിനെതിരെ ദിലീപിനെ പരിഹസിച്ച്ക്കൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി ദിലീപിനെ പരിഹസിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. സഹപ്രവർത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!!!.. എന്ന പരിഹാസത്തോടെ തുടങ്ങുന്നു അവരുടെ ഫേസ്ബുക് പോസ്റ്റ്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം ഇങ്ങനെ;
സഹപ്രവർത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!!!.. രണ്ടര മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികൾ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാൻ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികൾ. ആ സിനിമയുടെ ഓരോ പരസ്യം കാണുമ്പോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ " കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം" എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചിൽ നമ്മുടെ തല പിളർക്കണം. സെപ്തംബർ 28 കരിദിനമാണ് മനുഷ്യ സ്നേഹികൾക്ക്. കലാ സ്നേഹികൾക്ക്.
https://www.facebook.com/Malayalivartha