അകലം അടുത്താക്കി മാണിയും ഉമ്മന്‍ ചാണ്ടിയും
ഏറെ നാളുകള്‍ക്ക് ശേഷം കെ.എം. മാണിയും ഉമ്മന്‍ ചാണ്ടിയും ഒന്നിച്ചിരുന്നത് ജനങ്ങള്‍ക്ക് കൗതുകമായി. കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് മഞ്ഞുരുക്കം വ്യക്തമാക്കി നേതാക്കള്‍ ഒരേ വേദിയില്‍. കാണികളില്‍ ചിരിയോളങ്ങള്‍ പടര്‍ത്തി ഒരേ തോണിയിലേക്കോയെന്ന സന്ദേശം നല്‍കുകയായിരുന്നു വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും. മാണി യു.ഡി.എഫ് വിട്ടശേഷം പരസ്പരം അകലം കാട്ടിയിരുന്ന ഇരുനേതാക്കളും കോട്ടയത്ത് നടന്ന മീനച്ചിലാര്‍ സംരക്ഷണ ശില്‍പശാലയിലാണ് കമന്റുകളുമായി സദസ്സിനെ ചിരിയിലാഴ്ത്തിയത്. ഇത് അണികള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനചര്‍ച്ചകള്‍ക്കും തുടക്കമിട്ടു.
യുഡിഎഫ് വിടാനുള്ള തീരുമാനം കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ചരല്‍ക്കുന്ന് ക്യാപ് കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് ജില്ലയില്‍ ആദ്യമായി ഇരുനേതാക്കളും ഒരുമിച്ച് വേദിപങ്കിടുന്നതും മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ നല്‍കുന്നതും. യോഗശേഷം ഇരുവരും നടത്തിയ കുശലാന്വേഷണവും വീണ്ടും വള്ളംകളിയിലേക്കെത്തി മീനച്ചിലാറിന്റെ അക്കരയിക്കര നീന്തിയ ഓര്‍മകള്‍ കെ.എം.മാണി പങ്കുവച്ചപ്പോള്‍' തുഴച്ചില്‍ ഒരേ ദിശയിലേയ്ക്കാണെങ്കിലുള്ള ഗുണം ഉമ്മന്‍ ചാണ്ടി എടുത്തു പറഞ്ഞു. ഇതോടെ പിന്നില്‍ നിന്ന് തിരുവഞ്ചൂര്‍ വക കമന്റ് ഉയര്‍ന്നു 'നേരേത്ത നല്ലൊരു കാറ്റ് വന്നുപോയല്ലോ'. ഇതോടെ വീണ്ടും കൂട്ടച്ചിരി.
കോട്ടയം ഡി.സി ബുക്ക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടകനും കെ.എം. മാണി മുഖ്യപ്രഭാഷകനുമായിരുന്നു. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ, കിടങ്ങൂരില്‍ ആരംഭിക്കുന്ന വള്ളംകളിയുടെ കണ്‍വീനര്‍മാരായി ഉമ്മന്‍ ചാണ്ടിയെയും കെ.എം. മാണിയുമാണ് നിശ്ചയിക്കുന്നെതന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.
വേങ്ങര തിരഞ്ഞെടുപ്പ് ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ സ്റ്റിയറിങ് കമ്മറ്റിയ്ക്ക് ശേഷം തീരുമാനമെന്ന് പിന്നീട് കെ.എം.മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കേരളാ കോണ്‍ഗ്രസുമായുള്ള അകലം കുറഞ്ഞോയെന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിയുടെ ഉത്തരത്തില്‍ വീണ്ടും വള്ളവും തുഴച്ചിലും കടന്നുവന്നു. ഏതായാലും ചരല്‍ക്കുന്ന് ക്യാംപും മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്തിലെടുത്ത നിലപാടും ഇരു കൂട്ടരും മറന്നു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണാനായി.
https://www.facebook.com/Malayalivartha