"ഞാൻ മരിച്ചാൽ എന്നെ വീട്ടിൽകൊണ്ടുപോയി ചെയ്തതെല്ലാം ഞാൻ എഴുതികൊടുത്തിട്ടേ പോകൂ" എല്ലാവരും അറിയട്ടെ ചെയ്തിട്ടുള്ളതൊക്കെ; അധ്യാപികയുടെ ആത്മഹത്യ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...
കൊല്ലം തഴുതല നാഷ്ണല്‍ പബ്ലിക്ക് സ്‌കൂളിലെ അധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയില്‍ കാവ്യ ലാലിന്റെ (24) മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാവ്യയുടെ അമ്മ ജീന നല്‍കിയ പരാതിയിലാണു കാവ്യ കാമുകന്‍ അബിന് അയച്ച മെസേജുകളും കൂടുതല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 24നായിരുന്നു കാവ്യയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടില്‍ പാലത്തിനടുത്തു റെയില്‍വേ ട്രാക്കിലാണു തകര്‍ന്ന നിലയിലായിരുന്നു കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ആറു വര്‍ഷമായി സ്‌നേഹിച്ചിരുന്ന അബിന്‍ എന്ന യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. സാമ്പത്തികമായി ഉയര്‍ന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചതെന്ന് ഇവര്‍ പറയുന്നു.ജൂലൈ 25 ന് കാവ്യ അബിന്‍ പഠിക്കുന്ന എസ് എന്‍ഐടിയില്‍ എത്തിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിന്‍ ഒഴിവാക്കുകയായിരുന്നു. ജൂലൈ മാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടില്‍ പോയി എങ്കിലും അബിന്‍ കാവ്യയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് പറയുന്നു. നാട്ടുകാര്‍ കാണ്‍കേയായിരുന്നു ഈ സംഭവം കാവ്യയുടെയും അബിന്റെയും ബന്ധം വീട്ടുകാര്‍ക്ക് അറിവുള്ളതായിരുന്നു.
തുടര്‍ന്ന് ഓഗസ്റ്റ് 3,5 തിയതികളില്‍ അബിനെ കാണാന്‍ കാവ്യ ചെന്നു എങ്കിലും അബിന്‍ സംസാരിക്കാന്‍ തയാറായില്ല. മരണത്തിന് ഉത്തരവാദിയെ പിടികൂടാത്തതിനെ തുടര്‍ന്നു കാവ്യയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നല്‍കി. കാവ്യ അബിനയച്ച വാട്ടസാപ്പ് മെസേജുകളാണു തെളിവായി നല്‍കിരിക്കുന്നത്. ഇതില്‍ ആവശ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലെ എന്നു കാവ്യ ചോദിക്കുന്നുണ്ട്. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാര്‍ട്ട്‌സ് എല്ലാം കിടപ്പുണ്ട് എന്നും അഥവ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ കൊണ്ടു പോയി ചെയ്തത് എല്ലാം ഞാന്‍ എഴുതിവച്ചിട്ടോ പോകു എന്നും കാവ്യ ആ സന്ദേശത്തില്‍ പറയുന്നു. കാവ്യ ജീവനൊടുക്കിയതിനു പിന്നാലെ അബിന്‍ നാടുവിട്ടിരുന്നു.
https://www.facebook.com/Malayalivartha