കസ്തൂരി രംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ തള്ളി പശ്ചിമഘട്ടത്തെ കൈയേറ്റക്കാര്‍ക്കും കുടിയേറ്റകാര്‍ക്കുമായി വിട്ടുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
കസ്തൂരി രംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ തള്ളി പശ്ചിമഘട്ടത്തെ കൈയേറ്റക്കാര്‍ക്കും കുടിയേറ്റകാര്‍ക്കുമായി വിട്ടുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി തീരുമാനിച്ചു.
കേരളത്തിലെ ക്രൈസ്തവ സഭകളെ പൂര്‍ണമായും വിശ്വാസത്തിലെടുത്തു കൊണ്ട് നടക്കുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ്.
യു.പി.എ സര്‍ക്കാര്‍ ചെയ്യാതെ പോയ കുടിയേറ്റ കര്‍ഷകരുടെ സംരക്ഷണം 2019-ല്‍ നടക്കുന്ന പാര്‍ലെമെന്റ് ഇലക്ഷന് മുമ്പ് നടപ്പിലാക്കാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
അങ്ങനെ നടപ്പിലാക്കിയാല്‍ ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ക്രൈസ്തവരെ ഇവിടെ മത്സരിപ്പിക്കാമെന്നും ബി.ജെ.പി ഉറപ്പുനല്‍കിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ഇടുക്കിയില്‍ പി.സി തോമസോ ജോര്‍ജ് കുര്യനോ മത്സരിച്ചേക്കും. ഇരുവരെയും ജയിപ്പിക്കാമെന്ന ഉറപ്പ് ക്രൈസ്തവ സഭാധ്യക്ഷന്‍ മാര്‍ നരേന്ദ്ര മോദിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുമെന്ന ഉറപ്പിലായിരിക്കും കസ്തൂരി രംഗന്‍ വിഷയം പിന്‍വലിക്കുക. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ലെങ്കില്‍ അടുത്തും തങ്ങള്‍ തന്നെ അധികാരത്തില്‍ വരുമെന്നും അപ്പോള്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നും സകലരെയും കുടിയിറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
കാഞ്ഞിരപ്പള്ളി ബിഷപ്പാണ് ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഇടനിലക്കാരനായി നില്‍ക്കുന്നത്. അദ്ദേഹം അറിയപ്പെടുന്ന ബി.ജെ.പി പക്ഷക്കാരനാണ്. വാജ്‌പേയി മന്ത്രിസഭയില്‍ ആസൂത്രണ കമ്മീഷന്‍ അംഗമായിരുന്നു. പി.സി തോമസിനെ കേന്ദ്ര മന്ത്രിയാക്കാന്‍ ചരടുവലിച്ചത് കാഞ്ഞിരപ്പള്ളി ബിഷപ്പായിരുന്നു. കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കിയതിലും അദ്ദേഹത്തിന് അവഗണിക്കാനാവാത്ത പങ്കുണ്ട്.
ബിഷപ്പ് മാത്യു അറയ്ക്കലിന് പിണറായിയിലും വലിയ സ്വാധീനമാണുള്ളത്. പിണറായിയുടെ വിശ്വസ്തനായിരുന്ന ഫാരീസ് അബൂബേക്കറുമായി ചേര്‍ന്ന് ദീപിക ദിനപത്രം നടത്തിയതും അറയ്ക്കല്‍ പിതാവായിരുന്നു. സഭയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പാലമായി കണ്ണന്താനം പ്രവര്‍ത്തിക്കുമെന്നും ബിഷപ്പ് പറഞ്ഞു. ഇതേ യോഗത്തില്‍ കാനം രാജേന്ദ്രനും പങ്കെടുത്തിരുന്നു.
കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലാണുള്ളത്. ഇവിടെ എം.എല്‍.എ ആയിരുന്നു കണ്ണന്താനം. അദ്ദേഹത്തിന് മണ്ഡലത്തില്‍ ആവശ്യാനുസരണം സ്വാധീനമുണ്ട്. ചുരുക്കത്തില്‍ ജോയ്‌സ് ജോര്‍ജിന്റെയും ആന്റോ ആന്റണിയുടെയും ചീട്ട് കീറുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha